JHL

JHL

കാസറഗോഡ് ഒരു കോവിഡ് മരണം കൂടി; ഐ എൻ ടി യു സി പ്രാദേശിക നേതാവ് ചികിത്സക്കിടെ മരിച്ചു.

കാസറഗോഡ്:(True News, Aug26,2020)  ജില്ലയിൽ  ഒരു കോവിഡ് മരണം കൂടി.  പള്ളിക്കരയിലെ ഐ എൻ ടി യു സി പ്രാദേശിക നേതാവ് ചികിത്സക്കിടെ മരിച്ചു.  ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകനും ബട്ടത്തൂര്‍ ബീവറേജ് മേഖലാ ഓഫീസിലെ ചുമട്ടുതൊഴിലാളിയുമായ രാജന്‍ ( 39 )ആണ് മരിച്ചത്.രാജന്റെ ഭാര്യ വീടായ ഉദുമ കുണ്ടുകുളം പാറയിലെ വീട്ടില്‍ കഴിഞ്ഞ ഒരാഴ്ചയായി പനിബാധിച്ചു കഴിയുകയായിരുന്നു. ചൊവ്വാഴ്ച ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് സ്രവം പരിഷോധിച്ചത്. ഇതിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പരവനടുക്കം കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു. ബട്ടത്തൂരിലെ ബിവറേജ് മേഖലാ ഓഫീസിലേക്ക് ഭാര്യ വീട്ടില്‍ നിന്നാണ് ജോലിക്ക്  പോയി കൊണ്ടിരുന്നത്. ഐ.എന്‍.ടി.യു.സി പള്ളിക്കരമണ്ഡലം പ്രസിഡന്റ്, ജനശ്രീ മിഷന്‍ നെല്ലിയടുക്കം യുണിറ്റ് ചെയര്‍മാന്‍,തച്ചങ്ങാട് ബാലകൃഷ്ണന്‍ കാരുണ്യപദ്ധതി ജോ.സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍വഹിച്ചു വന്നിരുന്നു.
ഭാര്യ: കെ.എം. സുമതി. ഏക മകന്‍ അക്ഷിത്.

No comments