JHL

JHL

കേരളത്തില്‍ നടക്കുന്നത് തീവെട്ടിക്കൊള്ളയും തീവെപ്പുമാണ്: ശ്രീകാന്ത്

കാസര്‍കോട്(True News 26 August 2020): പിണറായി സര്‍ക്കാറിന്റെ നേതൃത്വത്തില്‍ തീവെട്ടിക്കൊള്ളയും തീവെപ്പുമാണ് കേരളത്തില്‍ അരങ്ങ് വാഴുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. സെക്രട്ടറിയേറ്റില്‍ തീപ്പിടുത്തമുണ്ടായതറിഞ്ഞെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെ ബലമായി അന്യായമായി അറസ്റ്റുചെയ്ത് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മറ്റി കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രേഖകള്‍ തീയിട്ട് നശിപ്പിച്ചും ജനങ്ങളുടെ യഥാര്‍ത്ഥ പ്രതിപക്ഷമായ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് അഴിമതികള്‍ മൂടിവെയ്ക്കാമെന്നതും പ്രതിഷേധങ്ങളുടെ വായടപ്പിക്കാമെന്നുമുള്ള പിണറായിയുടെ മോഹം വെറും വ്യാമോഹം മാത്രമാണ്. കംസന് ശ്രീകൃഷ്ണനെ കാണുന്നത് പോലെ കെ.സുരേന്ദ്രന്റെ നിഴലിനെ പോലും പിണറായിക്ക് പേടിയാണെന്ന് ശ്രീകാന്ത് പറഞ്ഞു.
 തുടങ്ങിയവര്‍ പങ്കെടുത്തു. മണിക്കൂറുകളോളം പ്രവര്‍ത്തകര്‍ റോഡ് ഉപരോധം ശക്തമായി തുടര്‍ന്നതോടെ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയന്‍ മധൂര്‍ തുടങ്ങിയവരെ ഹലമായി പോലീസ് അറസ്റ്റുചെയ്ത് നീക്കി.
ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.സദാനന്ദ റൈ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം പി.സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ ട്രാസ്‌റെർ ജി ചന്ദ്രൻ, കൗണ്‍സിലര്‍മാരായ സവിത ടീച്ചര്‍, ശ്രീലത , ഉമ കടപ്പുറം, ദുഗ്ഗപ്പ, ശങ്കര, ജയപ്രകാശ്, ജില്ലാ കമ്മറ്റിയംഗം മാധവ മാസ്റ്റർ കാസറഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി   പി.ആര്‍.സുനില്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയന്‍ മധൂര്‍, ട്രഷറര്‍ എന്‍.ജിതേഷ്, ബിജെപി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് യോഗീഷ്

No comments