JHL

JHL

ഉത്സവത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ


കുമ്പള(|True News, Aug 25,2020)  : ഉത്സവത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ. രണ്ടു വർഷം മുമ്പ് അയ്യപ്പൻ വിളക്കുത്സവത്തിടെ നടന്ന സംഭവത്തിലാണ് അറസ്റ്റ്.   കുമ്പളയിലെ സുനീതയെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. കട്ടത്തങ്കടിയിലെ താമസസ്ഥലത്തു നിന്നാണ് ഇവരെ  അറസ്റ്റ് ചെയ്തത് . കുമ്പള പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ സോമയ്യ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജീവന്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സുപ്രിയ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 2018 ഡിസംബറില്‍ കുമ്പള അയ്യപ്പന്‍ വിളക്കുത്സവത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനത്തിന് ഒത്താശചെയ്‌തെന്നാണ് ഇവർക്കെതിരെയുള്ള പരാതി 


No comments