JHL

JHL

മംഗളൂരുവിലെ വാണിജ്യ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനും അജ്മാൻ ജി എം സി രക്ഷാധികാരിയും ബി എ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ ബി അഹമ്മദ് ഹാജി മുഹിയുദ്ദീൻ നിര്യാതനായി


മംഗളൂരു (True News, Aug16,2020): മംഗളൂരു തുമ്പേ  ബി എ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകൻ ബി അഹമ്മദ് ഹാജി മുഹിയുദ്ദീൻ നിര്യാതനായി. ഇന്ന് ഉച്ചയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. 89 വയസായിരുന്നു. ഭൗതിക  ശരീരം ഇന്ന് വൈകുന്നേരം തുമ്പേ പ്രീ യൂണിവേഴ്സിറ്റി കോളേജിൽ പൊതു ദർശനത്തിനു വെച്ച ശേഷം അഞ്ചുമണിയോടെ തുമ്പേ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
1933 ൽ മുഹിയുദ്ദീൻ ചെയ്യബ്ബയുടെയും മറിയമ്മയുടെയും മകനായി മംഗളൂരുവിൽ ജനിച്ചു. മംഗളൂരുവിലെ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അഹമ്മദ് ഹാജി മംഗളൂരു ഗവണ്മെന്റ് കോളേജിൽ (ഇപ്പോഴത്തെ യൂണിവേസിറ്റി കോളേജ്) നിന്നും ബികോം ബിരുദം കരസ്ഥമാക്കി.
മക്കൾ ഡോതുമ്പേ മൊയ്‌ദീൻ , അബ്ദുൽ  സലാം ,മുഹമ്മദ് അഷ്‌റഫ് ,ശബാന  ഫൈസൽ 
കാസർഗോഡ് സ്വദേശിയും പ്രമുഖ മരമില്ലു വ്യവസായിയുമായ യേനപ്പോയ മൊയ്‌ദീൻ കുഞ്ഞിയുടെ മകൾ ബീഫാത്തിമയാണ് ഭാര്യ. ഭാര്യാപിതാവിന്റെ മരക്കച്ചവടത്തിൽ സജീവമായിരുന്ന ഇദ്ദേഹം പിന്നീട് തുമ്പയിൽ സ്വന്തമായി ടിംബർ കച്ചവടം ആരംഭിച്ചു. കുറഞ്ഞ സമയം കൊണ്ട് തന്നെ ഇദ്ദേഹം കച്ചവടത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. മക്കളും ബിസിനെസ്സ് രംഗത്ത് സജീവമായതോടെ ഹാജി ടിംബർ കോംപ്ലക്സ്, ഫാത്തിമ ടിംബേർസ്,ഹാജി ടിംബർ ഇൻഡസ്ട്രീസ്, കയറ്റുമതി സ്ഥാപനമായ ബി എ ഷിപ്പിംഗ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങൾ സ്ഥാപിച്ചു.
1988ൽ  അഹമ്മദ് ഹാജി മുൻകയ്യെടുത്ത് തുമ്പെ എഡ്യൂക്കേഷണൽ ട്രസ്‌റ്റും അതിന്റെ കീഴിൽ പി യു കോളേജ  സ്ഥാപിച്ചു. തുമ്പേ ഇംഗ്ലീഷ് മീഡിയം സ്കൂളും തുമ്പേ  സെൻട്രൽ സ്കൂളും പിനീട് ഇവിടെ  ആരംഭിച്ചു. കങ്കനാടിയിൽ ബി എ ഐടിഐ 2004 ൽ പ്രവർത്തനം തുടങ്ങി. ഇങ്ങനെ വിദ്യാഭ്യാസ മേഖലയിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അഹമ്മദ് ഹാജി.
സാമൂഹ്യ മത സന്നദ്ധ മേഖലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മംഗളൂരു സീറ കമ്മിറ്റി, ഉഡുപ്പി ആൻഡ് മംഗളൂരു സെൻട്രൽ മുസ്ലിം കമ്മിറ്റി എന്നിവയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.തുമ്പേ മുഹിയുദ്ദീൻ പള്ളി കമ്മിറ്റുയുടെയും പ്രെസിഡന്റായിരുന്നു. 
യെനെപ്പോയ മെഡിക്കൽ ആൻഡ് ഡെന്റൽ കോളേജ്, അൽ  അമീൻ എഡ്യൂക്കേഷണൽ സൊസൈറ്റി എന്നിവയുടെ ട്രസ്റ്റിയാണ്.മംഗളൂരു യൂണിവേ ഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ച ഇദ്ദേഹം മരണം  വരെ   അജ്മാനിലെ ഗൾഫ് മെഡിക്കൽ സെന്ററിന്റെ രക്ഷാധികാരിയായിരുന്നു. തുമ്പേ ഗ്രാമത്തിന്റെ വിദ്യാഭ്യാസപരവും സാമ്പത്തിക സാമൂഹ്യവുമായ വികസനത്തിന്റെ പ്രമുഖ ചാലക ശക്തിയായിരുന്നു അഹമ്മദ് ഹാജി മൊഹിയുദ്ദീൻ









No comments