പത്തുവയസുകാരിയോട് മോശമായി പെരുമാറി. മുൻപഞ്ചായത്തംഗം പോക്‌സോ കേസിൽ അറസ്റ്റിൽ
ആദൂര്‍(True News, Aug 22,2020): പത്തുവയസുകാരിയോട് മോശമായി പെരുമാറിയ മുൻപഞ്ചായത്തംഗത്തെ അറസ്റ്റു ചെയ്തു. പത്തുവയസുകാരിയോട് ലൈംഗികചുവയോടെ പെരുമാറിയെന്ന പരാതിയിലാണ് കാറഡുക്ക പഞ്ചായത്ത് മുന്‍ അംഗം നാരായണനെ ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. പോക്‌സോ വകുപ്പുകൾ ചേർത്താണ് അറസ്റ്റ് ഈമാസം 15നാണ് സംഭവം. കുട്ടി വീട്ടുകാരോട് സംഭവം ശ്രദ്ധയില്‍പെടുത്തുകയും പിന്നീട് പരാതി നല്‍കുകയുമായിരുന്നു.
Post a Comment