JHL

JHL

കുമ്പള നായിക്കാപ്പ് കൊലപാതകം ; കൊല്ലപ്പെട്ട ഹരീഷിന്റെ സ്വർണ്ണ മാല പ്രതി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി

കുമ്പള(True News 21 August 2020): കുമ്പള നായ്ക്കാപ്പിൽ കൊല്ലപ്പെട്ട  മില്‍ ജീവനക്കാരന്‍ നായ്ക്കാപ്പ് സുന്നഗുളിയിലെ ഹരീഷിന്റെ(34) കാണാതായ മൂന്ന് പവന്‍ വരുന്ന സ്വര്‍ണമാല മുഖ്യപ്രതി ശരത് എന്ന ശ്രീകുമാന്റെ  വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം കുമ്പള   പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് ശ്രീകുമാറിന്റെ വീട്ടിലെ കട്ടിലിനടിയില്‍ സ്വര്‍ണമാല ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. കൊലക്ക് ശേഷം ശ്രീകുമാര്‍ സ്വര്‍ണമാല ഇവിടെ സൂക്ഷിച്ച ശേഷമാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൊലക്കേസിലെ നാലാംപ്രതിയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഈ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന മുഖ്യപ്രതി ശ്രീകുമാറിനെ കൂടുതല്‍ തെളിവെടുപ്പിന് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ ഹരജി നല്‍കും. ശ്രീകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്താലേ കൊല സംബന്ധിച്ചുള്ള വ്യക്തമായ വിവരം ലഭിക്കുകയുള്ളൂ. കേസിലെ രണ്ടും മൂന്നും പ്രതികളായ കുമ്പള ബദിയടുക്ക റോഡ് പെട്രോള്‍ പമ്പിന് സമീപം എസ്.ടി. കോളനിയിലെ റോഷന്‍(21), മണികണ്ഠന്‍(20) എന്നിവരെ കൊലനടന്ന പിറ്റേന്ന് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

No comments