JHL

JHL

താണു കിടന്ന ഹൈ ടെൻഷൻ വയറിൽ ബൈക്ക് തട്ടി തീപിടിച്ചു യുവാവ് പൊള്ളലേറ്റു മരിച്ചു; ബൈക്ക് കത്തിനശിച്ചു,യുവാവ് തിരിച്ചറിയാൻ പറ്റാത്ത വിധം കത്തിക്കരിഞ്ഞു


സുള്ള്യ (True News, Aug 11,2020): ഹൈ ടെൻഷൻ കമ്പിയിൽ ബൈക്ക് തട്ടി തീപിടിച്ചു യുവാവ്  പൊള്ളലേറ്റു മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആറുമണിയിടെയാണ് അപകടം. സുള്ള്യ ഭാഗത്തേക്ക് ബൈക്കിൽ വരുമ്പോൾ റോഡരികിൽ താഴ്ന്നു കിടക്കുകയായിരുന്ന ഹൈ ടെൻഷൻ കമ്പിയിൽ തട്ടുകയായിരുന്നു. സുള്ള്യ     താലൂക്കിലെ   മണ്ടക്കോലു സ്വദേശി   ഉമേഷ് (45)ആണ് മരിച്ചത്.ബൈക്ക് കത്തിനശിച്ചു 

വൈദ്യതാഘാതമേറ്റ് ബൈക്കിനു തീപിടിക്കുകയായിരുന്നു ഉമേഷിന്റെ ദേഹത്തും തീപടർന്നു. ബൈക്ക്  പൂർണ്ണമായി കത്തിക്കരിഞ്ഞു. ഉമേഷിന്റെ ശരീരവും തിരിച്ചറിയാൻ  കഴിയാത്ത വിധം കരഞ്ഞുപോയി. 


No comments