JHL

JHL

പിക്ക് ആപ്പ് വാനിൽ കടത്തുകയായിരുന്ന 175 കിലോ കഞ്ചാവുമായി രണ്ടു മഞ്ചേശ്വരം സ്വദേശികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ; പിടികൂടപ്പെട്ടത് നിരവധി കേസുകളിലെ പ്രതികൾ


മംഗളൂരു(True News, Aug 12,2020): ഒന്നേ മുക്കാൽ ക്വിന്റൽ കഞ്ചാവുമായി രണ്ടു മഞ്ചേശ്വരം സ്വദേശികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. പിക് അപ്പ് വാനിലും കാറിലുമായി  കടത്തുകയായിരുന്ന കഞ്ചാവാണ് കർണാടക പുത്തൂർ പോലീസ് എസ് ഐയും സംഘവും പിടികൂടിയത്. മഞ്ചേശ്വരം സ്വദേശികളായ ഇബ്രാഹിം എന്ന അർഷാദ് എന്ന അച്ചു (26),മുഹമ്മദ് ഷഫീക് (32)ബണ്ട്വാൾ സ്വദേശി കലന്തർ ഷാഫി (26) എന്നിവരെയാണ് പിടികൂടി അറസ്റ്റ് ചെയ്തത്. പിക്ക് അപ് വാനിൽ കെട്ടുകളാക്കി സൂക്ഷിച്ച കഞ്ചാവിന് മുകളിൽ ചോളം വെച്ച് മറച്ചാണ് ഇവർ   കടത്താൻ ശ്രമിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലേയും  നാർക്കോട്ടിക് നിയമത്തിലേയും വിവിധ  വകുപ്പുകൾ ചേർത്താണ് ഇവരെ അറസ്റ്റ് ചെയ്തത്.
പിടികൂടപ്പെട്ടവരിൽ ഇബ്രാഹിം എന്ന അച്ചുവിനെതിരെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ എഴുകേസുകളും കുമ്പള പോലീസ് സ്റ്റേഷനിൽ രണ്ടു കേസുകളും നിലവിലുണ്ട്. ബണ്ട്വാളിലെ കലന്തർ ഷാഫിക്കെതിരെ കർണാടകയിൽ വിട്ടൽ , കാവൂർ സ്റ്റേഷനുകളിൽ കഞ്ചാവ് കടത്തിയതിന് കേസുകൾ നിലവിലുണ്ട്.


No comments