JHL

JHL

കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ പരീക്ഷണ ഓട്ടത്തിനിടെ അപകടം.മേൽക്കൂര ഇടഞ്ഞുവീണ് റെയിൽവേ ജീവനക്കാരാന് പരുക്ക്


കാസറഗോഡ് ( True News, Aug 21, 2020) കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ  പരീക്ഷണ ഓട്ടത്തിനിടെ കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ മേൽക്കൂര ഇടഞ്ഞു വീണു. റെയിൽവേ ജീവനക്കാരാന് പരുക്ക്   
ചരക്കുലോറികള്‍ ട്രെയിനില്‍ കടത്തുന്ന റോ-റോ സര്‍വീസിന്റെ    പരീക്ഷണ ഓട്ടത്തിനിടെയാണ്  കാസര്‍കോട് റെയില്‍വെ സ്റ്റേഷന്റെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്ന് ജീവനക്കാരന് പരിക്കേറ്റത് . സ്റ്റേഷനിലെ ട്രാക്ക് മെയിന്റെയ്‌നര്‍ എം ഷിജുവിനാണ് അപകടത്തിൽ പരിക്കേറ്റത്. ലോറിയുടെ ഭാഗം തട്ടി റെയില്‍വെ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ് ഫോമിന്റെ മേല്‍ക്കൂരയുടെ ഷീറ്റ് തകര്‍ന്ന് ഷിജുവിന് പരിക്കേല്‍ക്കുകയായിരുന്നു. ചരക്കുലോറികള്‍ ട്രെയിനില്‍ കടത്തുന്ന ദ്ധതിയാണ് റോ റോ  സര്‍വീസ്. ഇത്  കേരളത്തിലേക്ക് നീട്ടുന്നതിനുള്ള പരീക്ഷണ ഓട്ടമാണ് ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടത്തിയത്. നിലവിൽ കൊങ്കണ്‍ റെയില്‍വെയില്‍ ഈ സംവിധാനമുണ്ട്. ബുധനാഴ്ച സൂറത്കല്ലില്‍ നിന്ന് ഷൊര്‍ണൂരിലേക്കും വ്യാഴാഴ്ച തിരിച്ചുമാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഷൊര്‍ണൂരിലേക്കുള്ള പാതയില്‍ തടസങ്ങളൊന്നുമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഷൊര്‍ണൂരില്‍ നിന്ന് മംഗളൂരു സൂറത്കല്ലിലേക്കുള്ള പാതയില്‍ കളനാട് തുരങ്കത്തില്‍ മാത്രം ചെറിയ തടസമുണ്ടെന്ന് അധികൃതര്‍ വിലയിരുത്തി. 
കളനാട് തുരങ്കത്തില്‍ ഏതാനും ഇഞ്ചുകളുടെ ഉയരവ്യത്യാസമാണുള്ളത്. പാളം അല്‍പ്പം താഴ്ത്തിയാല്‍ ഇത് പരിഹരിക്കാനാകും. ഇതിന് റെയില്‍വെ തീരുമാനമെടുക്കണമെന്ന് അധികൃതർ പറയുന്നു.

No comments