JHL

JHL

യുവാക്കളുടെ ആത്മഹത്യ; ദുരൂഹതയേറുന്നു.


കുമ്പള(True News,Aug 18,2020): കുമ്പളയിൽ രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ദുരൂഹതയേറുന്നു കുമ്പള ബദിയടുക്ക റോഡിൽ പെട്രോൾ പമ്പിനടുത്ത് താമസിക്കുന്ന പതിനെട്ടും പത്തൊമ്പതും വയസുള്ള മനു എന്ന മണികണ്ഠൻ, റോഷൻ എന്നീ യുവാക്കളെയാണ് ഒരു കിലോമീറ്റർ അകലെ കൃഷ്ണ നഗറിലെ കാട്ടിൽ മരത്തിനു മുകളിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അയൽക്കാരും സുഹൃത്തുക്കളുമാണ് ഇരുവരും.
        തിങ്കളാഴ്ച രാത്രി നിരവധി കേസുകളിൽ പ്രതിയായ നായിക്കാപ്പിലെ ശരത് എന്ന യുവാവ് ഇവരുടെ വീട്ടിൽ വന്ന് പൂഴിയെടുക്കുന്ന പണിയുണ്ടെന്നു് പറഞ്ഞ് ഇരുവരെയും കൂട്ടിക്കൊണ്ടു പോയിരുന്നതായി യുവാക്കളുടെ വീട്ടുകാർ ട്രൂ ന്യൂസിനോട് പറഞ്ഞു. പിന്നീട് ഇവരെ ചൊവ്വാഴ്ച സന്ധ്യയോടെ കൃഷ്ണ നഗറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
      തിങ്കളാഴ്ച അർദ്ധരാത്രിയോടെ നായിക്കാപ്പിൽ ഹരീഷ് എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് യുവാക്കളുടെ ആത്മഹത്യ. 
     ശരത് പൊലീസ് വലയിലായതായും സൂചനയുണ്ട്.

No comments