JHL

JHL

മധൂരിൽ പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


മധൂർ : (True News Aug 25,2020) പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിബൈക്ക്പു നിർത്തി പുഴയിൽ ചാടിയ  കര്‍ണാടക സ്വദേശി വിനോദിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്.
ഞായറാഴ്ച്ച വൈകിട്ട് 5.30 മണിയോടെ മധൂര്‍ പുഴക്കടവില്‍ ബൈക്ക് നിര്‍ത്തി പുഴയില്‍ ചാടുകയായിരുന്നു. തോട്ടത്തില്‍ പുല്ലരിഞ്ഞശേഷം പുഴയില്‍ കുളിക്കാന്‍ ചാടിയതാണെന്നാന്ന് ഒപ്പമുള്ളവര്‍ പറഞ്ഞത്.
നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. വിനോദ് സഞ്ചരിച്ച ബൈക്ക് മധൂര്‍ പുഴയോരത്ത് നിന്ന് പോലീസ് കണ്ടെടുത്തു. അവിവാഹിതനായ വിനോദ് മധൂരിലെ കൊല്ലിയിലെ ബന്ധുവീട്ടില്‍ താമസിച്ചുവരികയായിരുന്നു. നിര്‍മാണ തൊഴിലാളിയാണ് വിനോദ്. മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനക്ക് ശേഷം ചൊവ്വാഴ്ച്ച പോസ്റ്റുമോര്‍ട്ടം നടത്തി സംസ്‌ക്കരിക്കും.

No comments