JHL

JHL

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വെടിവെപ്പ്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി


ന്യൂയോർക്ക്  (True News, Aug 11, 2020): അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വെടിവെപ്പ്. ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി .അമേരിക്കൻ സമയം തിങ്കളാഴ്ച വൈകിട്ട് 5.50 നാണ് സംഭവം, വാർത്താസമ്മേളനം നടക്കുകയായിരുന്ന വൈറ്റ് ഹൗസിന് മുന്നിലെ സ്ഥലത്തെത്തിയ ആയുധധാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് പരിസരം മുഴുവന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളയുകയും വളയുകയും ചെയ്തു. വൈറ്റ് ഹൗസിന് പുറത്തുള്ള പുല്‍ത്തകടിയില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയായിരുന്നു വെടിവെയ്പ്‌. പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തെ അവിടെ നിന്ന് മാറ്റി. തുടര്‍ന്ന് തുടര്‍ന്ന് മിനിറ്റുകള്‍ക്ക് ശേഷമാണ് ആയുധധാരിയെ വെടിവെച്ചുവീഴ്ത്തിയെന്ന അറിയിപ്പ് വരുന്നത്. വെടിവെച്ച് വീഴ്ത്തിയ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മാറ്റിയെന്നും അറിയിപ്പില്‍ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തിയ ആള്‍ ആയുധധാരിയായിരുന്നുവെന്നും ട്രംപ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വൈറ്റ് ഹൗസ് നില്‍ക്കുന്ന സ്ഥലത്തിന് പുറത്തുവെച്ചാണ് സംഭവം നടന്നതെന്നും സുരക്ഷാ പാളിച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

No comments