JHL

JHL

സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്നു : ഇന്ന് സ്ഥിരീകരിച്ചത് 1725 പേർക്ക്.കാസറഗോഡ് ജില്ലയിൽ 97. ജില്ലയിലെ അഞ്ചു മരണങ്ങളടക്കം സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് പതിമൂന്നു കോവിഡ് മരണങ്ങൾ

  

തിരുവനന്തപുരം  (True News, August 17, 2020):സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്നു : ഇന്ന് മാത്രം സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 1725 കേസുകൾ. .കാസറഗോഡ് ജില്ലയിൽ 97 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.. ജില്ലയിലെ അഞ്ചു മരണങ്ങളടക്കം സംസ്ഥാനത്ത് ഇന്ന്  പതിമൂന്നു കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ആരോഗൃ മന്ത്രി കെ കെ ശൈലജ അറിയിച്ചതാണിത്. 
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 75 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 94 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 
കാസറഗോഡ് ജില്ലയിൽ നിന്നുള്ള അഞ്ചു പേരുടേതടക്കം 13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ കണ്ണൂര്‍ പൈസക്കരി സ്വദേശി വര്‍ഗീസ് (90), ആലപ്പുഴ സ്വദേശി കെ.ജി. ചന്ദ്രന്‍ (75), ആഗസ്റ്റ് 11ന് മരണമടഞ്ഞ കോഴിക്കോട് പോക്കുന്ന് സ്വദേശി ബിച്ചു (69), കാസര്‍ഗോഡ് വോര്‍ക്കാടി സ്വദേശിനി അസ്മ (38), ആഗസ്റ്റ് 10ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ബാസ് (55), ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം മുട്ടട സ്വദേശി കുര്യന്‍ ടൈറ്റസ് (42), മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി ബിചാവ ഹാജി (65), തിരുവനന്തപുരം പാറശാല സ്വദേശി സെല്‍വരാജ് (58), കാസര്‍ഗോഡ് ബേക്കല്‍ സ്വദേശി രമേശന്‍ (47), ആഗസ്റ്റ് 3ന് മരണമടഞ്ഞ ആലപ്പുഴ വിയ്യപുരം സ്വദേശിനി രാജം എസ്. പിള്ള (76), ആഗസ്റ്റ് 14 ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി മറിയാമ്മ (75), ആഗസ്റ്റ് 16ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി റിസ ഫാത്തിമ (7 മാസം), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശിനി സിലുവാമ്മ (75) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 169 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
കാസര്‍ഗോഡ് ജില്ലയിലെ 170 പേരുടേതടക്കം 1131 പേരുടെ പരിശോധന ഫലം നെഗറ്റിവ് അയി.
കോവിഡ് 19; ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5108 പേര്‍
വീടുകളില്‍ 3935 പേരും സ്ഥാപനങ്ങളില്‍ 1173 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5108 പേരാണ്. പുതിയതായി 341 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 25 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 711 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 301 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 66 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 221 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 97 പേർക്ക് . തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് :
പടന്ന- ഒന്ന്
മടിക്കൈ- നാല്
കാഞ്ഞങ്ങാട്- ഒമ്പത്
കയ്യൂര്‍ ചീമേനി- രണ്ട്
നീലേശ്വരം- 15
കിനാനൂര്‍ കരിന്തളം-രണ്ട്
വെസ്റ്റ് എളേരി- ഒന്ന്
ചെറുവത്തൂര്‍-നാല്
തൃക്കരിപ്പൂര്‍- അഞ്ച്
പയ്യന്നൂര്‍-ഒന്ന്
കളളാര്‍-ഒന്ന്
അജാനൂര്‍- അഞ്ച്
മൊഗ്രാല്‍- രണ്ട്
കാസര്‍കോട്- ആറ്
പളളിക്കര- മുന്ന്
കാറഡുക്ക- രണ്ട്
പരിയാരം- ഒന്ന് (കണ്ണൂർ ജില്ല)
ചെമ്മനാട്- 24
വലിയപ്പറമ്പ- നാല്
കുറ്റിക്കോല്‍- ഒന്ന് (കണ്ണൂർ ജില്ല)
വോര്‍ക്കാടി-ഒന്ന്
എന്‍മകജെ-ഒന്ന്
പിലിക്കോട്- രണ്ട്
174 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 174 പേര്‍ക്ക് രോഗം ഭദേമായി. അന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ചെമ്മനാട്- ഒന്ന്
അജാനൂര്‍- 12
ഉദുമ- 21
പളളിക്കര- 20
കയ്യൂര്‍ ചീമേനി- ഒന്ന്
കിനാരൂര്‍ കരിന്തളം- രണ്ട
നീലേശ്വരം- ഒന്‍പത്
തൃക്കരിപ്പൂര്‍- 11
ബേഡഡുക്ക- ഒന്ന്
മീഞ്ച- ഏഴ്
കുമ്പള- അഞ്ച്
മംഗല്‍പാടി- 10
കാസര്‍കോട്- 36
മൊഗ്രാല്‍ പുത്തൂര്‍- ഒന്ന്
വെസ്റ്റ് എളേരി- ഒന്ന്
മധൂര്‍- രണ്ട്
വോര്‍ക്കാടി- മൂന്ന്
പടന്ന- എട്ട്
കാഞ്ഞങ്ങാട്- അഞ്ച്
ചെങ്കള- എട്ട്
ചെറുവത്തൂര്‍- രണ്ട്
മടിക്കൈ- രണ്ട്
പിലിക്കോട്- രണ്ട്
ബളാല്‍- ഒന്ന്
പയ്യന്നൂര്‍- ഒന്ന്
കോടോം ബെളൂര്‍- ഒന്ന്
കാങ്കോല്‍- ഒന്ന്

No comments