JHL

JHL

മുൻമൊഗ്രാൽ പുത്തൂർ പഞ്ചായത്ത് അംഗം കെ.എം. ആയിഷ അന്തരിച്ചു.


കാസർകോട്(True News, Aug 16,2020): മുൻമൊഗ്രാൽ പുത്തൂർ പഞ്ചായത്ത്   അംഗം കെ.എം. ആയിഷ (72) അന്തരിച്ചു. മുൻ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും എരിയാൽ ജമാഅത്ത് പ്രസിഡന്റുമായിരുന്ന പരേതനായ കെ.കെ.അബ്ബാസിന്റെ ഭാര്യയാണ്. ഐ എൻ എൽ ജില്ലാ സെക്രെട്ടറി  അസീസ് കടപ്പുറത്തിന്റെ മാതാവാണ്.. 
മറ്റു മക്കൾ:   ഹനീഫ് കടപ്പുറം, സാദിഖ്, ഖാലിദ്, അസറുദ്ദീൻ ദുബായ്, അറഫാത്ത് ദുബായ്, സഫിയ മജീദ് പൂന, ഹാജറ പള്ളം അബ്ദുൽ റഹ്മാൻ . 
സഹോദരങ്ങൾ: കെ.എം അബ്ദുറഹ്മാൻ , കെ.എം.ബഷീർ തൊട്ടാൻ, കെ.എം. അവ്വാബി , കെ. എം. റുഖിയ, പരേതരായ കെ.എം.അബ്ദുൽ ഖാദർ, കെ. എം. അബ്ദുല്ല. തെരുവത്ത് കെ.കെ. മുഹമ്മദ് തൊട്ടാന്റെ മകളുമാണ്. 


No comments