JHL

JHL

കുപ്രസിദ്ധ അധോലോക ഗുണ്ടാ യെക്കൂർ ബാബ കോവിഡ് ബാധിച്ചു മരിച്ചു


മംഗളൂരു (True News, Aug 15,2020): മംഗളൂരുവിലെ കുപ്രസിഡ മുൻകാല ഗുണ്ടാ നേതാവ് യെക്കൂർ ബാബ(60) കോവിഡ് ബാധിച്ചു മരിച്ചു. മംഗളൂരു നേത്രാവതി പാലത്തിന് സമീപം യെക്കൂർ കാപ്പിക്കാട് സ്വദേശി  സുഭാകർ ഷെട്ടിയാണ് യെക്കൂർ ബാബ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുണ്ടാ നേതാവ്. ആഗസ്ത് പതിനാലിനാണ് ഇയാൾ കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. നിരവധി ഓപ്പറേഷനുകളിൽ സജീവ പങ്കാളിത്തം ഉണ്ടായിരുന്ന യെക്കൂർ ബാബ കഴിഞ്ഞു കുറച്ചു കാലമായി അധോലോക രംഗത്ത് സജീവമായിരുന്നില്ല. കുമ്പളയിലെ രാഷ്ട്രീയ കൊലപാതകങ്ങളിലുൾപ്പെടെ ഇയാളുടെ സ്വാധീനം ഉണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. ഭാസ്കര കുമ്പള വധ‌ത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സംഘട്ടനങ്ങളിലെ പ്രതികളെ സംരക്ഷിക്കുന്നവരിൽ  ഇയാളുടെ പേര് പറഞ്ഞുകേട്ടിരുന്നു. തൊണ്ണൂറുകളിൽ മംഗളൂരുവിലെ ഗുണ്ടാ സംഘട്ടനങ്ങളിൽ സജീവമായിരുന്ന ബാബക്ക് രാഷ്ട്രീയ സംരക്ഷണവും ലഭിച്ചിരുന്നു.
ഒരാഴ്ച മുമ്പ് ബാബയുടെ 'അമ്മ മരണപ്പെട്ടിരുന്നു. ഇവരുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ബാബക്ക് പനിയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെടുത്തായിരുന്നു 


No comments