മൊഗ്രാലിലും പി കെ നഗറിലും പോലീസിന്റെ മണൽവേട്ട. കടവുകളിൽ തോണികൾ തകർത്തു
മൊഗ്രാൽ(True News 25 Aug 2020): മൊഗ്രാലിലും പി കെ നഗറിലും പോലീസിന്റെ മണൽവേട്ട. കടവുകളിൽ തോണികൾ തകർത്തു. കാസറഗോഡ് ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയതിനെ തുടർന്നാണ് പോലീസ് നടപടി.മൊഗ്രാൽ ആരിക്കാടി പി കെ നഗർ ഒളയം എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.കുമ്പള സി ഐ പ്രമോദ് എസ് ഐ സന്തോഷ് കുമാർ എന്നിവരും ഉൾപ്പെട്ട പോലീസ് സംഘമാണ് ഓപ്പറേഷൻ നടത്തിയത്.
മൊഗ്രാൽ നാങ്കി കടപ്പുറത്തെ മണൽ കൊള്ള പ്രദേശവാസികളുടെ സ്വൈര ജീവിതത്തിനും, പരിസ്ഥിതിക്കും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ നേരത്തെ പരാതി നൽകിയിരുന്നു. നഇതിന്റെ അടിസ്ഥാനത്തിൽ മണൽ കൊള്ളക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു.
Post a Comment