JHL

JHL

ബൈക്കിടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശിനി മരണപ്പെട്ടു


കാസര്‍കോട്(True |News, Aug 14,2020) ബൈക്കിടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശിനി മരണപ്പെട്ടു. രണ്ടാഴ്ച്ച മുമ്പ് മംഗളൂരുവില്‍ ബൈക്കിടിച്ചതിനെ തുടർന്ന് പരിക്കേറ്റ് ഗുരുതരനിലയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. നെല്ലിക്കുന്ന് സ്വദേശിനി മരിച്ചു.   വിദ്യാനഗര്‍ ഉദയഗിരിയിലെ   രത്‌നാകരന്റെ ഭാര്യ നെല്ലിക്കുന്ന് ബീച്ച് റോഡ് സൂരപ്പ കോമ്പൗണ്ടിലെ സമിത(39)യാണ് വെള്ളിയാഴ്ച്ച മരണത്തിന് കീഴടങ്ങിയത്. മംഗളൂരുവിൽ സ്വകാര്യയ സ്ഥാപനത്തിൽ ജോലിചെയ്തുവരുന്ന ഭര്‍ത്താവിനും മക്കള്‍ക്കൊപ്പം മംഗളൂരുവിലെ ഫഌറ്റിലായിരുന്നു താമസം. രണ്ടാഴ്ച്ച മുമ്പ് ഫഌറ്റില്‍ നിന്ന ഇറങ്ങി നടക്കുമ്പോള്‍ പിന്നില്‍ നിന്നുമെത്തിയ ബൈക്കിടിച്ചാണ് അപകടമുണ്ടായത്.വിജയന്റെയും സത്യാവതിയുടെയും മകളാണ്. മക്കള്‍: ശ്രീരാഗ്, ശിഖ. സഹോദരങ്ങള്‍: വരുണ്‍കുമാര്‍, ശ്രീജ, സൂര്യ. 


No comments