JHL

JHL

മദ്യപിച്ചുണ്ടായ തർക്കത്തിനിടെ സുഹൃത്തുക്കൾ പരസ്പരം വെട്ടി.ഒരു മരണം;മറ്റൊരാൾക്ക് ഗുരുതരം


 പരപ്പ: (True News, Aug 10,2020) പരപ്പയിൽ മദ്യപിച്ചുണ്ടായ  തർക്കത്തിനിടെ സുഹൃത്തുക്കൾ പരസ്പരം വെട്ടി.  ഒരാൾ വെട്ടേറ്റ് മരിക്കുകയും മറ്റൊരാൾക്ക്  ഗുരുതരമായി  പരുക്കേറ്റു. പരപ്പ  തോടം ചാലിലെ കീരി രവി എന്ന രവിയാണ് (48) മരിച്ചത്. ഇയാളുടെ സുഹൃത്തും  ബന്ധുവുമായ  കുഞ്ഞി കണ്ണനെ (45)ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തോടം ചാലിലെ വില്യാട്ട് വീട്ടില്‍ കാവേരിയുടെയും ചിരുതയുടെയും മകനാണ് മരിച്ച രവി.ഭാര്യ: സുശീല. സഹോദരി: രമണി.ഞായറാഴ്ച രാത്രി  രവിയും കുഞ്ഞികണ്ണനും തമ്മില്‍ ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെ വാക് തര്‍ക്കം ഉണ്ടാവുകയായിരുന്നു.  
കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിക്കണ്ണനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രാവിലെ ആറു മണിയോടെ രവിയെ അന്വേഷിച്ചു കുഞ്ഞികണ്ണന്റെ വീട്ടില്‍ എത്തിപ്പോഴാണ് ഭാര്യ സുശീല മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ജില്ലാ പോലീസ് ചീഫ് ഡി ശില്‍പ, കാഞ്ഞങ്ങാട് ഡി വൈ എസ് പി എം പി വിനോദ്, വെള്ളരിക്കുണ്ട് സി ഐ കെ. പ്രേം സദന്‍. എസ്. ഐ. ശ്രീദാസ് പുത്തൂര്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു ഒരു മരണം;മറ്റൊരാൾക്ക് ഗുരുതരം



No comments