JHL

JHL

കാസറഗോഡ് ടൗണിൽ മണ്ണിടിഞ്ഞു. മൂന്നു വീടുകൾ അപകടാവസ്ഥയിൽ.മാറിത്താമസിക്കാൻ കളക്ടറുടെ നിർദേശം


കാസറഗോഡ്(True News, Aug 10,2020): കാസറഗോഡ് ടൗണിൽ മണ്ണിടിഞ്ഞു. മൂന്നു വീടുകൾ അപകടാവസ്ഥയിൽ. പുതിയ ബസ്‌സ്റ്റാന്റിനടുത്ത് പുതുതായി നിർമിക്കുന്ന കെട്ടിടത്തിന് വേണ്ടി മണ്ണെടുത്തിരുന്നു. ഇതിനു സമീപത്താണ് മണ്ണിടിഞ്ഞത്. അമേയ കോളനി നിവാസികൾ ഇതു  മൂലം ദുരിതത്തിലായി. കോളനിക്കു സമീപമുള്ള മൂന്നു വീടുകളാണ് മണ്ണിടിച്ചിലിനെ തുടർന്ന് ഭീഷണി നേരിടുന്നത്. ഇവരോട്  മാറിത്താമസിക്കാൻ ജില്ലാ കലക്റ്റർ നിർദേശിച്ചിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം നടന്നത്. മൺതിട്ടയിടിഞ്ഞ് വീണതിനെ തുടർന്ന് മൂന്ന് വീടുകൾ അപകടത്തിൽപ്പെട്ടു. ആമേയ് കോളനിയിലെ രാഘവ, രാമ, സദാശിവ എന്നിവരുടെ വീടുകളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ രാഘവയുടെ വീടിന്റെ പിൻഭാഗത്തെ മണ്ണ് പൂർണമായും ഇടിഞ്ഞ നിലയിലാണ്. മൺതിട്ടയോടൊപ്പം ഒരു തെങ്ങും രണ്ട് മരവും താഴേക്ക് പതിച്ചു. സമീപത്തെ കെട്ടിടംപണിക്കായി മണ്ണ് മാറ്റിയപ്പോൾ ഉടമയോട് വീടുകൾ അപകടഭീഷണിയിലാകുമെന്നതിനെപ്പറ്റി പരാതി നല്കിയതാണെന്നും അന്ന് മൺതിട്ട കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി നല്കാമെന്ന് കെട്ടിട ഉടമ ഉറപ്പുനൽകിയിതായും സമീപവാസികൾ പറഞ്ഞു

No comments