JHL

JHL

132 കിലോ കഞ്ചാവുമായി രണ്ടു കാസറഗോഡ് സ്വദേശികൾ മംഗളൂരുവിൽ അറസ്റ്റിൽ. ബൊലേറോ ജീപ്പും സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു


മംഗളൂരു(True News,Aug 30,2020) : 132 കഞ്ചാവുമായി രണ്ടു കാസറഗോഡ് സ്വദേശികളെ മംഗളൂരുവിൽ അറസ്റ്റ് ചെയ്തു. ദേശീയ പാത 66 ൽ മംഗളൂരു പമ്പ്‌വെല്ലിനു സമീപത്തു വെച്ചാണ് ഇവരെ പിടികൂടിയത്. കാസറഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് കലന്തർ ഷാ (35) യും മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി മൊയ്‌തീൻ അന്സാറു(27)മാണ് പിടിയിലായത്. ഇവരിൽ നിന്നും പണവും കഞ്ചാവ് കടത്താനുപയോഗിച്ച  ഒരു ബൊലേറോ ജീപ്പും ഒരു സ്വിഫ്റ്റ് കാറും മൊബൈൽ ഫോണുകളും പിടികൂടി. കാസറഗോഡ് ദക്ഷിണ കന്നഡ ജില്ലയിൽ വിതരണത്തിനായാണ് കഞ്ചാവ് കടത്തിയതെന്ന്  മംഗളൂരു നാർക്കോട്ടിക് പോലീസ് പറഞ്ഞു.

പോലീസ് കമ്മീഷണർ വികാസ് കുമാർ വികാസിന്റെ നിർദേശത്തെ തുടർന്ന്  നടന്ന കഞ്ചാവ് വേട്ടയിൽ മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് എസ് ഐ ശിവപ്രസാദ് നായിക് നാർക്കോട്ടിക് സെൽ പോലീസ് എസ് ഐ രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്‌ഡിൽ മംഗളൂരു സെൻട്രൽ ഡിവിഷൻ ഇ സി പി ജഗദീശയും ഉണ്ടായിരുന്നു  

No comments