JHL

JHL

കട്ടത്തടുക്കയിൽ ഒരു ഹോട്ടലിലെ നാല് ജീവനക്കാർക്ക് കോവിഡ്. ഹോട്ടൽ അടച്ചിട്ടു.


പുത്തിഗെ: (True News, Aug 26,2020)  കട്ടത്തടുക്കയിലെ ഒരു ഹോട്ടലിലെ നാലു ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ഹോട്ടൽ അടച്ചിട്ടു.കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ടൽ സന്ദർശിച്ചവർ കേറന്റൈനിൽ പോകേണ്ടിവരും.
നാലു പേർക്കും യാതൊരു വിധ  ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. താരതമ്യേന കോവിഡ് രോഗികൾ കുറഞ്ഞ പുത്തിഗെ പഞ്ചായത്തിൽ സംഭവം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച ജീവനക്കാരിൽ ഒരാൾ പുത്തിഗെ പഞ്ചായത്ത് സ്വദേശിയാണ്. മൂന്ന് പേര് മറ്റു സമീപ പഞ്ചായത്തുകളിലുള്ളവരാണ് 

No comments