JHL

JHL

കുമ്പളയിൽ മത്സ്യബന്ധനത്തിനിടയില്‍ തോണി മറിഞ്ഞ്‌ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കുമ്പള (True News 17 August 2020): മത്സ്യബന്ധനത്തിനിടയില്‍ തോണി മറിഞ്ഞ്‌ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഷിറിയ കടപ്പുറത്തെ ബാലകൃഷ്‌ണ(58)യുടെ മൃതദേഹമാണ്‌ കഴിഞ്ഞ ദിവസം കോയിപ്പാടി കടപ്പുറത്ത്‌ കണ്ടെത്തിയത്‌. കഴിഞ്ഞ വെള്ളിയാഴ്‌ച്ച രാവിലെയാണ്‌ ബാലകൃഷ്‌ണ സുഹൃത്തിനൊപ്പം മത്സ്യൂബന്ധനത്തിന്‌ കോയിപ്പാടി  കടലില്‍ ഇറങ്ങിയത്‌. മത്സ്യബന്ധനത്തിനിടയിലുണ്ടായ ശക്തമായ തിരയില്‍ ഇവരുടെ തോണി മറിയുകയും ബാലകൃഷ്‌ണയെ കാണാതാവുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ രക്ഷപ്പെട്ടു. തിരച്ചിലിനൊടുവിലാണ്‌ കഴിഞ്ഞ ദിവസം കോയിപ്പാടി കടപ്പുറത്ത്‌ മൃതദേഹം കാണപ്പെട്ടത്‌. പരേതനായ ലക്ഷ്‌ണ വെളിച്ചപ്പാട-കമല ദമ്പതികളുടെ മകനാണ്‌. ഭാര്യ സുജാത. മക്കള്‍: വൈശാലി, രോഹന്‍. സഹോദരങ്ങള്‍: കമലാക്ഷ, കലാവതി, രേവതി, സന്ധ്യ.

No comments