JHL

JHL

ഉപ്പളയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ


ഉപ്പള : (True News, Aug 30,2020) ഉപ്പളയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. മരണത്തിനു കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ ആരോപിച്ചു. . മജിർപള്ള സുങ്കതകട്ടയിലെ ഇബ്രാഹിമിന്റെ ഭാര്യ ആയിഷ (32) യാണ് മരണപ്പെട്ടത്.
ഉപ്പള യിലെ സ്വകാര്യ ക്ലിനിക്കിലാണ് പ്രസവം നടന്നത്. ആൺ കുഞ്ഞായിരുന്നു. രാത്രി പത്തു മണിയായപ്പോൾ ആയിഷയയെ അഞ്ചു മിനുട്ടിനകം കാസർകോട്ടെ ആശുപത്രിയിൽ എത്തിക്കണമെന്ന് പറയുകയായിരുന്നു.
എന്നാൽ ആംബുലൻസ് സൗകര്യം ഒരുക്കി നൽകുകയാ, നേഴ്‌സിനെ ഒപ്പം അയക്കുകയോ ചെയ്തില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിക്കുമ്പോഴെക്കും ആയിഷ മരണപ്പെട്ടിരുന്നു. ഭർത്താവിൻ്റെ കാറിലാണ് ആയിഷയെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചത്. മൂന്നാമത്തെ പ്രസവമായിരുന്നു ഇത്.



No comments