JHL

JHL

മൊഗ്രാൽ കടപ്പുറം ഖിളർ മസ്ജിദിലും കുമ്പള മീപിരി സെന്ററിലും സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.


കുമ്പള(True News, Aug 16,2020) :രാജ്യത്തിന്റെ 74 മത് സ്വാതന്ത്ര്യ ദിനം കുമ്പള മീപിരി സെന്റർ വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊണ്ടാടി. രാവിലെ മീപിരി സെന്ററിലെ സീനിയർ വ്യാപാരിയായ ഇബ്രാഹിം (എ. കെ. പർദ്ദ ) പതാക ഉയർത്തി. 
അബ്ദുൽ റഹ്മാൻ ഫ്യൂച്ചർ ഒപ്റ്റിക്കൽ, അറബി ബ്രൈറ്റ് ലുക്ക്‌, നിയാസ് നിയാസ് സ്റ്റോർ, മുസ്തഫ ബാഗ് പാലസ്, ഹംസ-മുഹ്സിൻ മഹർ, തസ്‌രീഫ് -ഷിബു റാംപ്, മനാഫ് -റിയാസ് -ഹമീദ് ഫാത്തിമ.ഫിറോസ്-റഫീഖ്-അപ്പു ഫിദ. അഷ്‌റഫ്‌ കെ. വി, ജലാലുദ്ധീൻ നാനോ, സാബിത് മൊബൈൽ ഹട്ട്, ബാസിത് ഗ്ലാഡിയേറ്റർ, ഇക്ബാൽ സ്പോർട്സ് ലൈവ്, ഇർഷാദ് കുട്ടീസ്, സാദിക്ക് -നൂർമുഹമ്മെദ് മമ്മാസ്, സാബിർ കിഡ്സ്‌ ക്യാമ്പ്, ജയപ്രകാശ് -ശിവ ക്രീയേറ്റീവ് ടച്ച്‌, റിച്ചു മോൻ ട്രാവലാർക്ക്, ഹരീഷ് മേഘ, ഇർഷാദ് ഫോൺ ഫിക്സ്, വിശ്വ സെൽ ടെൽ, മൂസ -സനാഫർ ടോപ് ലേഡി, എം എ മൂസ -മുനവ്വർ വെസ്റ്റ്. എന്നിവർ സംബന്ധിച്ചു.

സ്വാതന്ത്ര്യ സമര സേനാനികളെ വിസ്മരിച്ചു കൊണ്ടുള്ള സ്വാതന്ത്ര്യ ദിനാഘോഷം പൂർണ്ണമല്ല.  :  -അൽ ഹാദി മുഹമ്മദ് ശാക്കിർ മാടന്നൂർ. 

മൊഗ്രാൽ(True News, Aug 16,2020) :ബ്രിട്ടീഷ് പട്ടാളക്കാരിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനും, സ്വാതന്ത്ര്യത്തിന്ന് വേണ്ടി പോരാട്ടം നടത്തിയ സമര സേനാനികളെ സ്മരിക്കാതെയുള്ള സ്വാതന്ത്ര്യ ദിനാഘോഷം പൂർണ്ണമല്ലെന്ന് മൊഗ്രാൽ കടപ്പുറം ഖിളർ മസ്ജിദ് ഖത്തീബ് അൽഹാദി മുഹമ്മദ്‌ ശാക്കിർ മാടന്നൂർ അഭിപ്രായപ്പെട്ടു. 
മൊഗ്രാൽ കടപ്പുറം ഖിളർ മസ്ജിദ് പരിസരത്തു സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹാത്മാ ഗാന്ധി, ജവാഹർലാൽ നെഹ്‌റു, മൗലാനാ അബ്ദുൽ കലാം ആസാദ്‌, ഡോ :സാക്കിർ ഹുസൈൻ, ലാൽ ബഹാദൂർ ശാസ്ത്രി, സർദാർ വല്ലഭഭായി പട്ടേൽ, സുഭാഷ് ചന്ദ്ര ബോസ്, ടിപ്പു സുൽത്താൻ, ഭഗത് സിംഗ്, മുഹമ്മദ്‌ അബ്ദുൽ റഹ്മാൻ, ബാല ഗംഗാധര തിലക്, ഖാൻ അബ്ദുൽ ഗഫാർ ഖാൻ, അല്ലാമാ മുഹമ്മദ്‌ ഇക്ബാൽ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെ വിസ്മരിച്ചു കൊണ്ട് കേവലം ഒരു പതാക ഉയർത്തൽ ചടങ്ങായിട്ടാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ഇത് സമര പോരാളികളെ നിന്ദിക്കുന്നതിന് തുല്യമാണെന്ന് മുഹമ്മദ്‌ ശാക്കിർ മാടന്നൂർ പറഞ്ഞു. 
രാവിലെ മസ്ജിദ് പരിസരത്തു കമ്മിറ്റി പ്രസിഡന്റ്‌ എം. എ കുഞ്ഞഹമ്മദ് പതാക ഉയർത്തി. ഗൾഫ് കമ്മിറ്റി പ്രസിഡന്റ്‌ കെ. എം മുനീർ (അൽ മുതകമൽ )മുഖ്യാഥിതിയായിരുന്നു. മുഹമ്മദ്‌ ടി. എം, എം. എസ് അബ്ദുല്ല ഗാന്ധി നഗർ, അബ്ദുൽ റഹ്മാൻ, മുഹമ്മദ്‌ അബ്ബ, സൈഫുദ്ധീൻ കടപ്പുറം, മൂസ കൊപ്പളം, റസാഖ് കൊപ്പളം, ഫാറൂഖ്, കെ. എം ഖാദർ, ശംസുദ്ധീൻ, അനസ്, ഹസീബ്, മുനവ്വർ, മുഹ്സിൻ, സിയാദ്, അബ്ബാസ്, എം. എ മൂസ എന്നിവർ സംബന്ധിച്ചു. 






No comments