JHL

JHL

മൊഗ്രാൽ കടപ്പുറത്ത് മണൽ കടത്ത് ചോദ്യം ചെയ്തതിന് മർദ്ദനം ; മുൻ വാർഡ് മെമ്പർ അടക്കം രണ്ട് പേർ ആശുപത്രിയിൽ

മൊഗ്രാൽ (True News 17 August 2020) : കടൽതീരത്ത് നിന്ന് മണൽ കടത്തുന്നതുമായി ബന്ധപ്പെട്ട് സംഘർഷം. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഗ്രാൽ നാങ്കി കടപ്പുറത്താണ് ഞായറാഴ്ച രാത്രി സംഘർഷം ഉണ്ടായത്. സഹോദരന്മാരായ
എം എ  കുഞ്ഞഹമ്മദ്, എം എ മൂസ എന്നിവരാണ് പരിക്കുകളോടെ കാസറഗോഡ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
 തീരത്ത് നിന്ന് മണൽ കടത്തുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തർക്കം നിലനിന്നിരുന്നു. പ്രദേശത്ത് തന്നെയുള്ള ആളുകളുടെ ഒത്താശയോടെയാണ് ദിവസവും ലോഡ് കണക്കിന് മണൽ കടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.   പ്രദേശത്തിന്റെ സുരക്ഷക്ക് തന്നെ ഇത് ഭീഷണിയാണ്.

No comments