JHL

JHL

പെൺകെണിയിൽ പെടുത്തി ഉപ്പളയിലെ വ്യാപാരിയിൽ നിന്നും പണം തട്ടാൻ ശ്രമം.ചൗക്കിയിലെ സ്ത്രീ അടക്കം രണ്ടുപേർക്കെതിരെ കേസ്

കാസര്‍കോട്(True News, Aug 20, 2020): പെൺകെണിയിൽ പെടുത്തി ഉപ്പളയിലെ വ്യാപാരിയിൽ നിന്നും പണം തട്ടാൻ ശ്രമം.ചൗക്കിയിലെ സ്ത്രീ അടക്കം രണ്ടുപേർക്കെതിരെ കേസ്. ഉപ്പളയിലെ വ്യാപാരിയായ 
ഉപ്പളയിലെ മുഹമ്മദ് ഷക്കീറിനെ  സ്ത്രീയുടെ കൂടെ നിർത്തി ഫോട്ടോയെടുത്തു ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് പരാതി.  ഷക്കീർ തന്നെ നൽകിയ   പരാതിയില്‍ ചൗക്കിയിലെ സാജിദക്കും ഒരു യുവാവിനുമെതിരെ പോലീസ് കേസെടുത്തു.. ഷക്കീര്‍ കാസര്‍കോട് ഡി.വൈ.എസ്.പി. ബാലകൃഷ്ണന്‍ നായര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ആഗസ്ത് 10നാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. ഏതാനും മാസം മുമ്പ് ഷക്കീറിന്റെ മൊബൈല്‍ കടയില്‍ എത്തിയ സാജിദ ഒരു മൊബൈല്‍ഫോണ്‍ വാങ്ങിയിരുന്നുവത്രെ. 
പണം പിന്നീട് നല്‍കാമെന്ന് അറിയിച്ചു. പണം നല്‍കാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ചൗക്കിയിലെ വീട്ടിലെത്തിയാല്‍ നല്‍കാമെന്ന് പറഞ്ഞുവത്രെ. 
വീട്ടില്‍ എത്തിയപ്പോള്‍ സാജിദയോടൊപ്പം നിര്‍ത്തി യുവാവ് ഫോട്ടോ പകര്‍ത്തുകയും നാല് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി. സാജിദ നേരത്തെയും ബ്ലാക്ക് മെയിൽ കേസുകളിൽ ഉൾപ്പെട്ട സ്ത്രീയാണ്. 

No comments