JHL

JHL

ഉപ്പളയിൽ വ്യവസായിയെ ബ്ലാക്‌മെയ്ൽ ചെയ്തു പണം തട്ടാൻ ശ്രമമെന്ന് പരാതി.സ്ത്രീകളുൾപ്പെടുന്ന സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി

 

ഉപ്പള (True News, Aug 15,2020): ഉപ്പളയിൽ വ്യവസായിയെ ബ്ലാക്‌മെയ്ൽ ചെയ്തു പണം തട്ടാൻ ശ്രമമെന്ന് പരാതി. സ്ത്രീകളുൾപ്പെടുന്ന സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി കാസര്‍കോട് സ്വദേശിയായ ഉപ്പളയിലെ വ്യവസായി സ്ത്രീകള്‍ക്കൊപ്പം ഇരിക്കുന്ന ഫോട്ടോയെടുത്ത സംഘം നിരന്തരം ബ്ലാക്ക് മെയിലിംഗിന് ശ്രമിക്കുന്നതായി വ്യവസായി ഡി വൈ എസ് പിക്ക് പരാതി നൽകുകയായിരുന്നു. പരാതി. പണമിടപാടുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് രണ്ട് സ്ത്രീകള്‍ അടക്കം ആറുപേര്‍ വ്യവസായിയെ വാഹനത്തില്‍ കൂട്ടിക്കൊണ്ടുപോയിരുന്നു. ഇതിനിടെ വ്യവസായികളും സ്ത്രീകളും അടുത്തിരിക്കുന്ന ഫോട്ടോ ഗൂഡസംഘത്തിലെ ചിലര്‍ രഹസ്യമായി മൊബൈല്‍ക്യാമറയില്‍ പകര്‍ത്തി. പിന്നീട് ഉപ്പള കേന്ദ്രീകരിച്ചുള്ള നിരവധി കേസുകളില്‍ പ്രതിയായ യുവാവ് വ്യവസായിയെ ഫോണില്‍ വിളിക്കുകയും 20 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പണം തന്നില്ലെങ്കില്‍ സ്ത്രീകളുടെ അടുത്തിരിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. 20 ലക്ഷം നല്‍കാനാകില്ലെന്ന് വ്യവസായി മറുപടി നല്‍കി. ഇതിനുശേഷം വീണ്ടും ഫോണില്‍ വിളിച്ചയാള്‍ നാലുലക്ഷം രൂപ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. ഫോണിലൂടെയുള്ള ഭീഷണി ആവര്‍ത്തിചെന്ന് ഇയാൾ കാസര്‍കോട് ഡി.വൈ.എസ്.പിക്ക്   നല്‍കിയ പരാതിയിൽ പറയുന്നു.. ഇതോടെ   പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണിയും ഉണ്ടായത്രേ.. കഴിഞ്ഞ ദിവസം  സംഘത്തില്‍പ്പെട്ട മൂന്ന് സ്ത്രീകള്‍ വ്യവസായിയുടെ വീട്ടിലെത്തുകയും പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതി പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് വ്യവസായി വ്യക്തമാക്കിയതോടെ ഇവര്‍ തിരിച്ചുപോകുകയായിരുന്നു. ഇത് സംബന്ധിച്ച് വ്യവസായി  മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി.   

No comments