JHL

JHL

സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കോവിഡ്.880 പേര്‍ക്ക് രോഗമുക്തി,5 മരണം.കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ്സ്ഥിരീകരിച്ചത് 68 പേർക്ക്



കാസറഗോഡ് / തിരുവനന്തപുരം (True News, Aug 12,2020):ഇന്ന് 1212പേർക്ക് കൂടി കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചു.880 പേര്‍ക്ക് രോഗമുക്തി,5 മരണം കാസറഗോഡ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 68 ആണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.  1068 പേർക്ക് സമ്പര്‍ക്കത്തിലൂടെ പേര്‍ക്കാണ് രോഗബാധയുണ്ടായത്. 45 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 51 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 64 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു  
രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 266 മലപ്പുറം 261 കോഴിക്കോട് 93 കാസര്‍കോട് 68 ആലപ്പുഴ 118 പാലക്കാട് 81 എറണാകുളം 121 തൃശ്ശൂര്‍ 19 കണ്ണൂര്‍ 31 കൊല്ലം 5 കോട്ടയം 76 പത്തനംതിട്ട 19 വയനാട് 12 ഇടുക്കി 42
കാസര്‍കോട് ചാലിങ്കല്‍ സ്വദേശി ഷംസുദ്ദീന്‍ (53), തിരുവനന്തപുരം മരിയാപുരം സ്വദേശി കനകരാജ് (50) എറണാകുളം അയ്യമ്പുഴയിലെ മറിയംകുട്ടി (77) കോട്ടയം കാരാപ്പുഴ സ്വദേശി ടി കെ വാസപ്പന്‍ (89), കാസര്‍കോട് സ്വദേശി ആദംകുഞ്ഞി (65) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇടുക്കിയില്‍ കഴിഞ്ഞ ദിവസം മരിച്ച അജിതനും (55) കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
കാസറഗോഡ് ഉറവിടമറിയാത്ത ഓരാളടക്കം 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ് (പിലിക്കോട് പഞ്ചായത്തിലെ 50 കാരന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 32 കാരന്‍).
വീടുകളില്‍ 3583 പേരും സ്ഥാപനങ്ങളില്‍ 1405 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4988 പേരാണ്. പുതിയതായി 336 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 974 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 1137 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 192 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 285 പേരെ ഡിസ്ചാര്‍ജ് ചെയ്തു
തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: 
കള്ളാര്‍- ഒന്ന്
മീഞ്ച-ഒന്ന്
അജാനൂര്‍- അഞ്ച്
കാഞ്ഞങ്ങാട്-മൂന്ന്
പള്ളിക്കര-മൂന്ന്
കാസര്‍കോട്-എട്ട്
മധൂര്‍-രണ്ട്
ചെമ്മനാട്-ഒന്ന്
പിലിക്കോട്-ഒന്ന്
പുത്തിഗെ-ഒന്ന്
മഞ്ചേശ്വരം-രണ്ട്
ഉദുമ- 27
തൃക്കരിപ്പൂര്‍-ആറ്
പടന്ന-ഒന്ന്
കോടോംബേളൂര്‍-നാല്
മുളിയാര്‍-ഒന്ന്
പുല്ലൂര്‍പെരിയ-ഒന്ന്

No comments