JHL

JHL

ഒരു കോവിഡ് മരണം കൂടി. ഉദുമയിൽ വയോധിക ചികിത്സക്കിടെ മരിച്ചു


ഉദുമ: ഉദുമയിൽ കോവിഡ് ബാധിച്ച്  വയോധിക ചികിത്സക്കിടെ മരിച്ചു  കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഉദുമ പാക്യാര  സ്വദേശിനി പി.എം മന്‍സിലിലെ ബീഫാത്തിമ(85)യാണ് മരിച്ചത് . പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.     ബീഫാത്തിമക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും ഉറവിടം ലഭ്യമായില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 
16 ദിവസം മുമ്പാണ് ശ്വാസകോശ സംബന്ധമായി കോഴിക്കോട് സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 
പരേതനായ പാക്യാര മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയാണ്. മക്കള്‍: മൂസ, അബ്ദുല്‍ സലാം, ഖദീജ, ആമിന, സുഹറ. മരുമക്കള്‍: ഷെരീഫ്, അബ്ദുല്ല (ഇരുവരും ബേക്കല്‍.) ഉബൈദ് കളനാട്. 
മയ്യത്ത് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30 ആയി ഉയര്‍ന്നു.

No comments