JHL

JHL

കോവിഡ് മരണം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മഞ്ചേശ്വരം സ്വദേശി മരിച്ചു



മഞ്ചേശ്വരം (True News, Aug 11,2020): കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മഞ്ചേശ്വരം സ്വദേശി മരിച്ചു. വൊർക്കാടി മജിർപ്പള്ളയിലെ പി കെ അബ്ബാസ്(55) ആണ് തിങ്കളാഴ്ച മരിച്ചത്.
കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്ഥിരീകരിച്ചതിനെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ നൽകി വരികയുമായിരുന്നു. ഇദ്ദേഹത്തിന്റെ ഏതാനും ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയിലാണ്.
ഭാര്യ: ആയിശ   മക്കൾ: റൈഹാന, നൂറ, ജാബിർ, ശാഹിദ്


No comments