JHL

JHL

കാസറഗോഡ് ജില്ലയിൽ ഇന്ന് 257 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .കേരളത്തില്‍ ഇന്ന് 7834 പേര്‍ക്ക് കോവിഡ്.22 മരണം



തിരുവനന്തപുരം /കാസറഗോഡ് : (True News, Oct 3, 2020) : കാസറഗോഡ് ജില്ലയിൽ ഇന്ന് 257 പേർക്ക്  കോവിഡ് സ്ഥിരീകരിച്ചു   കേരളത്തില്‍ ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, , കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍ഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്  
22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 187 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 648 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4476 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി .കാസറഗോഡ് ജില്ലയിൽ 129 പേർക്കാണ് ഇന്ന് നെഗേറ്റിവ് ആയത്,
ജില്ലയില് 257 പേര്ക്ക് കൂടി കോവിഡ്
ഇന്ന് ജില്ലയില് 257 പേര്ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്ക്കത്തിലൂടെ 241 പേര്ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 6 പേര്ക്കും വിദേശത്ത് നിന്നെത്തിയ 10 പേര്ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 130 പേര്ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ഹെല്ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4607 പേരാണ്.ഇവരിൽ 3340 പേർ വീടുകളിലും 1267 പേർ സ്ഥാപന നിരീക്ഷണത്തിലുമാണുള്ളത്. പുതിയതായി 335 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല് സര്വ്വേ അടക്കം പുതിയതായി 815 സാമ്പിളുകള് കൂടി പരിശോധനയ്ക്ക് അയച്ചു.
പേര്ക്കാണ് ജില്ലയില് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില് 755 പേര് വിദേശത്ത് നിന്നെത്തിയവരും 588 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 10648 പേര്ക്ക് സമ്പര്ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. 8545 പേര്ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 94 ആയി. നിലവില് 3352 പേരാണ് ജില്ലയില് കോവിഡ് ചികിത്സയിലുള്ളത്

No comments