JHL

JHL

ആരോഗ്യപ്രവർത്തകർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഡോക്ടർ മരിച്ചു. നാല് പേർക്ക് പരിക്ക്

നീലേശ്വരം: (True News  09.10.2020) നീലേശ്വരം ദേശീയ പാതയിൽ റെയിൽവേ മേൽപ്പാലത്തിനായി ഇറക്കി വെച്ച സ്പാനിൽ കാറിടിച്ച് ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. വനിതാ ഡോക്ടർ അടക്കം നാല് ഗുരുതരമായി പരിക്കേറ്റു.

ബേഡകം താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ തൃശൂർ സ്വദേശി പോൾ ഗ്ലറ്റോൾ മൊറാക്കി (42) ആണ് മരിച്ചത്. ഇതേ ആശുപത്രിയിലെ അസി. സർജൻ ഡോ. ദിനു ഗംഗൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കോഴിക്കോട് സ്വദേശി പ്രദീപ്, ഡോ. ദിനുവിൻ്റെ കുടുംബാംഗങ്ങൾ എന്നിവരടക്കമാണ് കാറിൽ ഉണ്ടായിരുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് അപകടം. തുടർച്ചയായ അവധി ലഭിച്ചതിനാൽ മറ്റു ജില്ലക്കാരായ ഇവർ ഒന്നിച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് ലഭിക്കുന്ന സൂചന. പരിക്കേറ്റവരെ നീലേശ്വരത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശൂശ്രൂഷ നൽകിയ ശേഷം പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
അപകടത്തിൽ കാർ   പൂർണ്ണമായും തകർന്നു.



No comments