JHL

JHL

"ഹഥ്റസ് പെൺകുട്ടിയുടെ കൊലപാതകം" നീതി നടപ്പിലാക്കുക : എവേക്ക്



കാസർഗോഡ് (True News 9-10-2020): ഹഥ്റസിൽ ദലിത് പെണ്കുട്ടിയെ പീഢിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യം നീതി കാണിക്കണമെന്ന് ആവശ്യപ്പെട്ട് (A Womens Association of Kasaragod for Empowerment)  അവേക്ക് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. രാജ്യത്തെ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കാൻ തയ്യാറാവണം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ AWAKE പ്രസിഡന്റ് യാസ്മിൻ മുസ്തഫ ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് സുലേഖ മാഹിൻ, ട്രഷറർ മറിയംബി സലാഹുദ്ദീൻ ഷംഷാദ്, റെജുല ശംസുദ്ദീൻ, സക്കീന അക്ബർ, ഷമീൻ അഫ്സൽ, ഖമറുന്നീസ തളങ്കര തുടങ്ങിയവർ നേതൃത്വം നൽകി.

No comments