JHL

JHL

സ്വന്തമായി സ്ഥലമുണ്ടായിട്ടും കുമ്പളയിൽ പോസ്റ്റ്‌ ഓഫീസ് കെട്ടിടം പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ. പാഴാവുന്നത് ലക്ഷങ്ങൾ.

കുമ്പള(WWW.TRUENEWSMALYALAM.COM 9-10-2020) :തപാൽ വകുപ്പിന്റെ കേരള സർക്കിളിൽ വാടക ഇനത്തിൽ മാത്രം ഓരോ മാസവും പാഴാവുന്നത് ലക്ഷങ്ങൾ. സ്വന്തമായി സ്ഥലമുണ്ടായിട്ടും കുമ്പളയിലടക്കം 100 ഓളം  തപാൽ ഓഫിസുകൾ പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിൽ. ഇവയുടെ വാടക ഇനത്തിലാണ് മാസം തോറും ലക്ഷങ്ങൾ പാഴാകുന്നത്. വാർഷിക കണക്കെടുത്താൽ കോടികളും. 


             തപാലാഫീസുകൾ പണിയാനായി  തപാൽ വകുപ്പ് കുമ്പളയിലടക്കം വിവിധ സ്ഥലങ്ങളിലായി സ്ഥലം വാങ്ങി വെച്ചിരുന്നത്. സ്ഥലങ്ങളാവട്ടെ  ഇന്ന് മാലിന്യ നിക്ഷേപ കേന്ദ്രമായും, കാട് മൂടിയും  കിടക്കുന്നു.  


           കുമ്പളയിലെ തപാൽ വകുപ്പിന്റെ സ്ഥലം ഒരു സ്വകാര്യ വ്യക്തി കയ്യേറിയിരുന്നു. ഇതേ തുടർന്ന് തപാൽ വകുപ്പ് ഹൈകോടതിയെ സമീപിച്ചു. കേസിൽ തപാൽ വകുപ്പിന് അനുകൂലമായി വിധി വരികയും സ്ഥലം തിരിച്ചു  പിടിക്കുകയും ചെയ്തു. 2015 ൽ ചുറ്റുമതിൽ സ്ഥാപിച്ചു തപാൽ വകുപ്പ് സംരക്ഷണം ഒരുക്കുകയും  ചെയ്തു. കുമ്പള ഗവഃ ഹൈസ്കൂൾ റോഡിനു സമീപത്താണ് തപാൽ വകുപ്പിന് 26 സെന്റ് സ്ഥലമുള്ളത് . ഇവിടെ തപാൽ ഓഫിസും, ഷോപ്പിംഗ് കോംപ്ലെക്സും പണിയുമെന്ന്  പറയാൻ തുടങ്ങിയിട്ട് നാളേറെയായി, എന്നാൽ ഇത് വരെയും തുടർ നടപടികളുണ്ടായിട്ടില്ല. 



ഫോട്ടോ :കുമ്പള ഗവഃ സ്കൂൾ റോഡിനടുത്ത തപാൽ വകുപ്പിന്റെ സ്ഥലം 



2:വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുമ്പളയിലെ തപാൽ ഓഫീസ്

No comments