JHL

JHL

സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.25 മരണം.8048 പേർക്ക് രോഗമുക്തി. ജില്ലയിൽ ഇന്ന് 366 പേർക്ക് കോവിഡ്, 449 പേർക്ക് രോഗമുക്തി

 

 തിരുവനന്തപുരം / കാസറഗോഡ് (True News, Oct 0,2020): സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക്  കോവിഡ് സ്ഥിരീകരിച്ചു.25 മരണം. ജില്ലയിൽ ഇന്ന്  പേർക്ക് കോവിഡ് കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8048 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.കാസര്‍ഗോഡ് 449 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,756 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,75,304 പേര്‍   ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.  


No comments