JHL

JHL

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നരേന്ദ്രമോഡി വീണ്ടും വിദേശയാത്ര ആരംഭിക്കുന്നു; ആദ്യയാത്ര 25ന്


ന്യൂഡൽഹി : ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി വീണ്ടും വിദേശയാത്ര ആരംഭിക്കുന്നു. ഈ മാസം 25 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദേശയാത്ര ആരംഭിക്കും.കൊവിഡ് സാഹചര്യത്തില്‍ മോഡി വിദേശയാത്രകള്‍ മാറ്റിവെച്ചിരുന്നു. 2019 നവംബറിലായിരുന്നു നരേന്ദ്രമോഡിയുടെ അവസാന വിദേശയാത്ര.
 2019 നവംബറില്‍ ബ്രസീലിലേക്കുള്ള യാത്രക്ക് പിന്നാലെ ലോകവ്യാപകമായി കൊവിഡ് ബാധിച്ചതോടെ യാത്രകള്‍ നിര്‍ത്തിവെച്ചു. ഉച്ചകോടികളില്‍ ഉള്‍പ്പെടെ ഓണ്‍ലൈനായിട്ടായിരുന്നു പ്രധാനമന്ത്രി പങ്കെടുത്തത്.
 ഈ മാസം 25ന് ബംഗ്ലാദേശിലേക്കാണ് ആദ്യയാത്ര. മെയ് മാസത്തില്‍ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകും. പോര്‍ച്ചുഗലിലാണ് ഉച്ചകോടി. ഇതില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിടും.ജൂണില്‍ ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യു.കെയിലേക്ക് പോകും. ജൂണ്‍ വരെയുള്ള വിദേശയാത്രകളുടെ ഷെഡ്യൂള്‍ തയ്യാറായിട്ടുണ്ട്.

No comments