നിയമസഭാ തെരഞ്ഞെടുപ്പ്; ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയാറാണെന്ന് ഇ. ശ്രീധരന്‍
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയാറാണെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ഇക്കാര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. തെരഞ്ഞെടുപ്പിനായി പത്രിക നല്‍കുന്നുവെങ്കില്‍ ഡിഎംആര്‍സിയില്‍ നിന്ന് രാജി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം സമബന്ധിതമായി പൂര്‍ത്തിയാക്കാനായി. ഡിഎംആര്‍സി നിര്‍മാണം ഏറ്റെടുത്തത് ലാഭമുണ്ടാക്കാനല്ല. ഊരാളുങ്കല്‍ സൊസൈറ്റിയോട് പ്രത്യേകമായ നന്ദിയുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.
Post a Comment