JHL

JHL

ഇന്നോവ കാറിലെത്തിയ സംഘം വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെതിരെ വധ ഭീഷണി മുഴക്കിയ ശേഷം മുറ്റത്ത് നിർത്തിയിട്ടുണ്ടായിരുന്ന സ്കൂട്ടറിന്റെ താക്കോലുമായി രക്ഷപ്പെട്ടു പിന്തുടർന്ന കുമ്പള പോലീസ് സംഘത്തിലെ രണ്ടു പേരെ പിടികൂടി


മൊഗ്രാൽ: ഇന്നോവ കാറിലെത്തിയ മൂന്നംഗ സംഘം മൊഗ്രാലിൽ തവക്കൽ അഷ്‌റഫിന്റെ വീട്ടുപറമ്പിൽ അതിക്രമിച്ചു കടന്ന് യുവാവിന് നേരെ വധ ഭീഷണിമുഴക്കി. ബുധനാഴ്‌ച രാത്രി മൊഗ്രാലിലാണ് സംഭവം. രാത്രി എട്ടുമണിയോടെ വീട്ടിലെത്തിയ സംഘം വീടിന് നേരെ ബിയർ കുപ്പി എറിയുകയും അഷറഫിനെ ബിയർ കുപ്പി കുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതിനിടയിൽ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിന്റെ താക്കോൽ കൈവശപ്പെടുത്തുകയും ചെയ്‌തു. പിന്നീട ഇന്നോവ കാറിൽ കാസറഗോഡ് ഭാഗത്തേക്ക്  രക്ഷപ്പെടുകയും ചെയ്‌തു . സംഭവം അറിഞ്ഞു കുമ്പള എസ്.ഐ എം പി ഷാജിയുടെയും അഡീഷണൽ എസ്‌ഐ  പി രവീന്ദ്രൻ്റെയും നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും അക്രമികൾ രക്ഷപ്പെട്ടിരുന്നു. കാസറഗോഡ് ഭാഗത്തേക്കാണ് സംഘം പോയതെന്നറിഞ്ഞ പോലീസ് ഇവരെ പിന്തുടരുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തു.ഒരാൾ ഇതിനിടെ രക്ഷപ്പെട്ടിരുന്നു. ഇവർ സഞ്ചരിച്ച കെ എൽ 55 ടി 3127 ഇന്നോവ കാറും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തു.  ഷമീസ് എ ടി (28) താനൂർ സ്വദേശി അറഫാത്ത് ഇ പി (30) എന്നിവരെയാണ് അറസ്റ്റു ചെയ്‌തത്‌. കൂടുതൽ അന്വേഷണം നടക്കുന്നു.

No comments