JHL

JHL

പണിമുടക്ക് പൂർണ്ണം വാഹനമില്ലാത്തതിനാൽ വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു

കാസറഗോഡ്(www.truenewsmalayalam.com) : ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് സംസ്ഥാനത്ത് തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക്. ബിഎംഎസ്‌ ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
ജില്ലയിലും പണിമുടക്ക് ഏറെക്കുറെപൂർണ്ണമാണ്. പണിമുടക്കിൽ കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകളുടെ സര്‍വ്വീസ് പൂർണ്ണമായി സ്തംഭിച്ചു .  ഭൂരിഭാഗം ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. പണിമുടക്കിനെ ധാര്‍മികമായി പിന്തുണക്കുമെങ്കിലും കടകള്‍ തുറക്കുമെന്നാണ് വ്യാപാരി വ്യവസായി അസോസിയേഷന്‍ അറിയിച്ചിരുന്നത്.എന്നാൽ ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. വാഹന പണിമുടക്ക് കണക്കിലെടുത്ത് എസ്എസ്എല്‍സി മോഡല്‍ പരീക്ഷയും സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

 

No comments