JHL

JHL

കരിക്കുലം ഒറിയന്റേഷൻ പ്രോഗ്രാമും പാരന്റിങ് ക്ലാസും സംഘടിപ്പിച്ചു


കാസർഗോഡ്: കൊക്കച്ചാൽ വാഫി കോളേജിൽ കരിക്കുലം ഒറിയന്റേഷൻ പ്രോഗ്രാമും പാരന്റിങ് ക്ലാസും സംഘടിപ്പിച്ചു. പരിഷ്കരിച്ച വാഫി സിലബസ് പരിചയപ്പെടുത്തി  സി ഐ സി പ്രതിനിധിയും മാമ്പ വാഫി കോളേജ് പ്രിൻസിപ്പളുമായ ബുജൈർ വാഫി വെള്ളാഞ്ചേരി വിഷയാവതരണം നടത്തി. പാഠ്യവിഷയങ്ങൾക്ക് പുറമേ പുതിയ പരീക്ഷ രീതികൾ, നിരന്തര മൂല്യനിർണയം, ഐ സി എസ് പരീക്ഷ, ഫിനിഷിംഗ്, വിമർശനാത്മക വിശലകനരീതി  തുടങ്ങി പരിഷ്കരിച്ച സിലബസിലെ ഭാഗമായ വിഷയങ്ങളിൽ ചർച്ച നടത്തി. കരിക്കുലം ഓറിയന്റേഷന്‍ പ്രോഗ്രാമിനെ തുടർന്ന് രാവിലെ 11.00 മണിക്ക് പേരന്റിംഗ് ക്ലാസും നടന്നു. സയ്യിദ് ജലാൽ ഹുദവി മാസ്തികുണ്ട് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ രക്ഷകർതൃത്വത്തിലെ അടിസ്ഥാന ധർമ്മങ്ങളെ വിശകലനം ചെയ്ത് ബുജൈർ വാഫി വെള്ളാഞ്ചേരി പാരന്റിംഗ് ക്ലാസിന് നേതൃത്വം നൽകി. വാഫി നവംബര്‍ സെമസ്റ്റർ പരീക്ഷയിൽ 90 ശതമാനം മർക്കോടെ സ്റ്റാർ പ്ലസ് നേടിയ വാഫി ആലിയ  അവസാന വർഷ വിദ്യാര്‍ത്ഥി  ജവാദ് മൊഗ്രാൽ പുത്തൂരിന് മാനേജ്മെന്റ് കമ്മിറ്റിയുടെ ക്യാഷ് അവാർഡും ഉപഹാരവും സ്ഥാപന മാനേജർ യൂസുഫ് കെഎം  കൈമാറി.കോളേജ് പ്രിൻസിപ്പൾ ഖാലിദ് ബാഖവി അധ്യക്ഷത വഹിച്ചു. അബ്ദുല്ല  ഡബിൾ ഗേറ്റ്, മുനീർ വാഫി, സൽമാൻ വാഫി, ഹൈദറലി വാഫി, അർഷദ് വാഫി ,റൗഫ് വാഫി, അസീസ്  ഹുദവി, ജാസിം വാഫി പങ്കെടുത്തു.

No comments