JHL

JHL

പതിനേഴുകാരി കഴുത്തിൽ കുരുക്കിട്ട് മരിച്ച നിലയിൽ; ദുരൂഹത എന്ന് നാട്ടുകാർ




തലപ്പാടി: തലപ്പാടിക്കടുത്ത് പതിനേഴുകാരിയായ പെൺകുട്ടി കഴുത്തിൽ കുരുക്കിട്ട് മരിച്ച നിലയിൽ കണ്ടെത്തി. കുമ്പാല സ്വദേശി ചിത്തപ്രസാദിന്റെ മകൾ പ്രേക്ഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നഗരത്തിൽ നന്തൂരിലെ ഒരു സ്വകാര്യ കോളേജിൽ വിദ്യാർത്ഥിനിയാണ്.  നല്ല സുഖമില്ലെന്ന് പറഞ്ഞു അവധിയെടുത്തു വീട്ടിൽ ഇരിക്കുകയായിരുന്നു. അടുത്തുള്ള അങ്കണവാടിയിൽ ജോലി ചെയ്യുന്ന 'അമ്മ ഉച്ച ഭക്ഷണത്തിന്  വീട്ടിൽ എത്തിയപ്പോഴാണ് മകളെ തൂങ്ങിയ നിലയിൽ കണ്ടത്. വിവരം  അറിഞ്ഞു സ്ഥലത്തെത്തിയ നാട്ടുകാർ മരണത്തിൽ  ദുരൂഹത ഉണ്ടെന്ന് ആരോപിച്ചു. ഉള്ളാൾ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.


No comments