മാലിന്യക്കുഴി നന്നാക്കുന്നതിനിടെ രണ്ടു തൊഴിലാളികൾ മണ്ണിടിഞ്ഞു വീണു മരിച്ചു.
പുത്തൂര്‍: കോഴിമാലിന്യങ്ങള്‍ ഇടുന്ന പൈപ്പ് നന്നാക്കാന്‍ കുഴിയിലിറങ്ങിയ രണ്ട് തൊഴിലാളികള്‍ ചെളിയില്‍ കുടുങ്ങി മരിച്ചു. പുത്തൂര്‍ പാര്‍ക്കല കോളനയിലെ രവി (24), ബാബു (34) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ പുത്തൂര്‍ പനാജെ ഗ്രാമത്തിലെ കെമാജെയിലാണ് സംഭവം. പണിയെടുക്കുന്നതിനിടെ പൈപ്പ് തകര്‍ന്ന് ഇരുവരുടെയും ദേഹത്തുവീണു. ഇതോടെ ചെളിയും രണ്ടുപേരുടെയും ശരീരത്തിലേക്ക് വീണു. ചെളിയില്‍ നിന്ന് രണ്ടുപേരെയും പുറത്തെടുത്തെങ്കിലും അപ്പോഴേക്കും ശ്വാസം മുട്ടി മരണം സംഭവിച്ചിരുന്നു.
Post a Comment