JHL

JHL

ഫുട്ബോൾ അക്കാദമികൾ വളർന്നുവരുന്നത് കായികതാരങ്ങൾക്ക് ഗുണകരവും എൻ. പി. പ്രദീപ്


കുമ്പള:   ഗ്രാമീണ തലങ്ങളിൽ ഫുട്ബോൾ അക്കാദമികൾ വളർന്നുവരുന്നത് കായികതാരങ്ങൾക്ക് ഗുണകരമാകുമെന്നും ഇത്തരം അക്കാദമി കളിലൂടെ വളർന്നുവരുന്ന താരങ്ങൾ മലയാളക്കരയ്ക്ക് മുതൽക്കൂട്ടാകുമെന്നും  പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം എൻ.  പി. പ്രദീപ് അഭിപ്രായപ്പെട്ടു .

കുമ്പള ഫുട്ബോൾ അക്കാദമിയുടെ പരിശീലന ക്യാമ്പ് ആരിക്കാടി ഒഡ്ഡ്  മൈതാനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രദീപ്.            ഐ എസ് എൽ  ന്റെ    വരവോടുകൂടി ഇന്ത്യൻ ഫുട്ബോൾ രംഗം ഏറെ ഉന്നത നിലവാരത്തിൽ എത്തിയെന്നും നിരവധി മലയാളി താരങ്ങളാണ് വിവിധ ക്ലബ്ബുകൾക്ക് വേണ്ടി ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നതും പ്രദീപ് പറഞ്ഞു.



കുമ്പള ഫുട്‍ബോൾ  അക്കാദമിയിലൂടെ വളർന്നു വരുന്ന താരങ്ങൾ രാജ്യത്തിനു മുതൽ കൂട്ടാവുമെന്നും   പ്രദീപ് പറഞ്ഞു.   കുമ്പള ഫുട്‍ ബോൾഅക്കാദമി  ചെയർമാൻ അഷ്‌റഫ് കർള  അദ്യക്ഷത  വഹിച്ചു. ചടങ്ങിൽ   ജനറൽ കൺവീനർ ബി  എ  റഹ്മാൻ  ആരിക്കാടി സ്വാഗതം പറഞ്ഞു.  പ്രമുഖ കബഡി  താരങ്ങളായ  ജഗദീഷ് കുമ്പള, കേരള വനിതാ കബഡി  താരം  ഉമ്മു ജമീല, കേരളസിനിയർ  കബഡി താരം സുജേഷ് മധൂർ,  പ്രമുഖ കായിക താരം സുബൈർ കുമ്പള,  ജനപ്രതിനിധികളായ      കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ സൈമ, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്   താഹിറ യൂസഫ് ,  കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ജമീലാ സിദ്ദീഖ് , കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത്  അംഗങ്ങളായ സുകുമാര കുതിര പ്പാടി,  ഹനീഫ   ചെങ്കള   വാണിജ്യ വ്യവസായ രാഷ്ട്രീയ മേഖലയിലെ പ്രമുഖരായ  കല്ലട്ര മാഹിൻ ഹാജി, എ  കെ  എം  അഷ്‌റഫ് , ഹമീദ് മൂല, നൗഷാദ് കന്യപ്പാടി,  കയ്യും മാന്യ,  പി  എസ്  മൊയ്‌ദീൻ,  ആസിഫ് കറോഡ,ഹനീഫ്  ടി  ആർ , ഇബ്രാഹിം  ബത്തേരി, കെ  രാമൻ  ,എ  കെ  ആരിഫ്,  അബ്ബാസ് കർള, എം .പി  കാലിദ് കടവത്ത്,   ബേബി  ഫാത്തിമ റാഫീ  പള്ളിപ്പുറം, കാക്ക മുഹമ്മദ്‌ ഹനീഫ്, മേൽപറമ്പ്  മുഹമ്മദ്‌, അബ്‌കോ   എന്നിവർ  സംബന്ധിച്ചു.   എച്ച്. എ  ഖാലിദ് മൊഗ്രാൽ, കബീർ ആരിക്കാടി ,ഖലീൽ മാസ്റ്റർ,  നൗഷാദ് മലപ്പുറം  എന്നിവർ പരിശീത്തിനു  നേതൃത്വം നൽകി.  ട്രഷറർ  നാസർ മൊഗ്രാൽ നന്ദി പറഞ്ഞു.


No comments