JHL

JHL

സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ അനുസ്‌മരണ സദസ്സ് സംഘടിപ്പിച്ചു. എൻ ബി അഷ്‌റഫ്‌ നിസ്വാർത്ഥ സേവകൻ

 


കാസറഗോഡ് : (www.truenewswmalayalam.com)

അകാലത്തിൽ പൊലിഞ്ഞു പോയ മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ.ബി അഷ്‌റഫ് നീതിയുടെ പക്ഷത്ത് നിലയുറച്ച നിസ്വാർത്ഥ സേവകനായിരുന്നുവെന്ന് എസ്.ഇ.യു കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  അനുസ്‌മരണ സദസ്സ് അഭിപ്രായപ്പെട്ടു.

പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ജനപക്ഷത്ത് നിന്ന് തന്റെ സർവ്വീസ് മേഖലയെ ധന്യമാക്കാൻ അഷ്റഫിന് കഴിഞ്ഞു. മിതഭാഷിയും സൗമ്യശീലനുമായിരുന്ന അഷ്‌റഫ്  പൊതുരംഗത്തും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു.

അഷ്‌റഫിന്റെ വിയോഗത്തിലൂടെ എസ്.ഇ യു പ്രസ്ഥാനത്തിന് നഷ്ടപെട്ടത് ആത്മാർത്ഥതയുള്ള പ്രവർത്തകനെയും ഒപ്പം ഒരു ഉപദേശകനെയുമാണെന്ന് അനുസ്‌മരണ യോഗം വിലയിരുത്തി.

സയ്യിദ് ഷമീം തങ്ങൾ കുമ്പോൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി. എസ്.ഇ.യു ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ സലീം ടി അദ്ധ്യക്ഷത വഹിച്ചു.എസ്.ഇ.യു സംസ്ഥാന വൈസ് പ്രസി. നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്‌തു. പടന്ന ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി മുഹമ്മദ്‌ അസ്‌ലം അനുസ്‌മരണ  പ്രഭാഷണം നടത്തി. എസ്.ഇ.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഒ.എം ഷഫീഖ്, ടി.കെ അൻവർ, എസ്.ജി.ഒ യു സംസ്ഥാന വൈസ് പ്രസി.എൻ.പി സൈനുദ്ദീൻ, അഷ്‌റഫ്‌ കല്ലിങ്കാൽ പ്രസംഗിച്ചു. ജന.സെക്രട്ടറി അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട സ്വാഗതവും ട്രഷറർ സിയാദ്.പി നന്ദിയും പറഞ്ഞു.

സിദ്ദീഖ് എ.ജി, ഇഖ്‌ബാൽ.ടി.കെ, അഷ്‌റഫ്‌ അത്തൂട്ടി, ഷാക്കിർ നങ്ങാരത്ത്, ഹാരിസ് മാളിക, നീലകണ്ഠൻ, മുഹമ്മദലി.കെ.എൻ.പി, സാദിഖ് എം, മജീദ് കൊപ്പള, മുരളീധരൻ തച്ചങ്ങാട്, റിയാസ്.ഒ.ടി, ഹസൈനാർ കൂളിയങ്കാൽ, അഷ്‌റഫ് ചെർക്കള, മൊയ്‌തീൻകുഞ്ഞി.ബി,

സമീർ പടന്ന ,  ഷഫീഖ് ചീമേനി, സർഫ്രാസ് നവീദ്, ഷെബിൻ ഫാരിസ്, ഹസൈനാർ ഹിദായത്ത് നഗർ,മുഹമ്മദ്‌കുഞ്ഞി പൈക്ക,സഫുവാൻ വേങ്ങര തുടങ്ങിയവർ സംബന്ധിച്ചു.


No comments