JHL

JHL

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍


ഉ​ദു​മ: (www.truenewsmalayalam.com)

പ്ര​ണ​യം​ന​ടി​ച്ച്‌ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും പി​ന്നീ​ട് നി​ര​വ​ധി പേ​ര്‍​ക്ക് കാ​ഴ്ച​വെ​ക്കു​ക​യും ചെയ്‌ത കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്​​റ്റി​ല്‍. കാ​സ​ര്‍​കോ​ട് ഇ​സ്സ​ത്ത് ന​ഗ​റി​ലെ റി​യാ​സു​ദ്ദീ​നാ​ണ്​ (47) ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ച മ​ഞ്ചേ​ശ്വ​രം ചെ​ക്ക്​​​പോ​സ്​​റ്റി​ന്​ സ​മീ​പ​ത്തുവെച്ച് ‌ പ്ര​ത്യേ​ക സം​ഘം പി​ടി​കൂ​ടി​യ​ത്. മും​ബൈ​യി​ല്‍ തു​ണി​വ്യാ​പാ​രം ന​ട​ത്തി​വ​രു​ന്ന ആ​ളാ​ണ് റി​യാ​സു​ദ്ദീ​നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ല്‍ താ​മ​സ​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് കേ​സി​ലെ പ​രാ​തി​ക്കാ​രി. പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി ആ​കു​ന്ന​തി​നു​മു​മ്ബ് പ്ര​ണ​യം​ന​ടി​ച്ച്‌ പീ​ഡി​പ്പി​ച്ച​തി​ന്​ കാ​സ​ര്‍​കോ​ട് പൊ​ലീ​സ്​ റി​യാ​സു​ദ്ദീ​നെ​തി​രെ പോ​ക്സോ കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെയ്‌തിരുന്നു. അ​തി​നു​ശേ​ഷം പെ​ണ്‍​കു​ട്ടി​യെ പ​ല​ര്‍​ക്കാ​യി കാ​ഴ്ച​വെ​ക്കു​ക​യും ചെയ്‌ത​താ​യി പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​തു​പ്ര​കാ​രം 21 പേ​ര്‍​ക്കെ​തി​രെ ബേ​ക്ക​ല്‍ പൊ​ലീ​സാ​ണ് ബ​ലാ​ത്സം​ഗ​ത്തി​ന് കേ​സെ​ടു​ത്ത​ത്. എ​ന്നാ​ല്‍, കേ​സി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു.

കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല പ്ര​ത്യേ​ക സം​ഘ​ത്തി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. കേ​സി​ലെ പ്ര​തി​ക​ളാ​യ ഉ​ദു​മ ബേ​വൂ​രി​ലെ എം.​എം. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് (32), പ​ടി​ഞ്ഞാ​റി​ലെ പി.​എം. അ​ബ്​​ദു​റ​ഹ്മാ​ന്‍ (33), ഉ​ദു​മ കൊ​പ്പ​ലി​ലെ കെ.​വി. മു​നീ​ര്‍ (35), പ​ടി​ഞ്ഞാ​റി​ലെ മു​ഹ​മ്മ​ദ് ആ​സി​ഫ് (24) എ​ന്നി​വ​ര്‍​ക്ക് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ജി​ല്ല സെ​ഷ​ന്‍​സ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ പെ​ണ്‍​കു​ട്ടി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു.

തു​ട​ര്‍​ന്ന് ഹൈ​കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ല കോ​ട​തി ജാ​മ്യം റ​ദ്ദാ​ക്കി. കേ​സ് ആ​ദ്യം അ​ന്വേ​ഷി​ച്ച ബേ​ക്ക​ല്‍ പൊ​ലീ​സ് ജി​ല്ല സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച കേ​സ് ഡ​യ​റി​യി​ല്‍ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​തി​ക​ള്‍ വി​ദേ​ശ​ത്താ​യി​രു​ന്നു എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, പീ​ഡ​ന​ത്തി​നി​ര​യാ​യ തീ​യ​തി​ക​ള്‍ പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് മ​ജി​സ്ട്രേ​റ്റി​‍െന്‍റ മു​മ്ബാ​കെ ന​ല്‍​കി​യ ര​ഹ​സ്യ​മൊ​ഴി പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി കോ​ട​തി ഉ​ത്ത​ര​വാ​യ​ത്.

ഡി.​ഐ.​ജി സേ​തു​രാ​മ​‍െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക​സം​ഘ​ത്തി​ലെ കാ​സ​ര്‍​കോ​ട് ന​ര്‍​കോ​ട്ടി​ക് ഡി​വൈ.​എ​സ്.​പി പ്രേ​മ​രാ​ജ​ന്‍, ചെ​റു​പു​ഴ ഇ​ന്‍​സ്പെ​ക്ട​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മേ​ല്‍​പ​റ​മ്ബ് എ​സ്.​ഐ മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെയ്‌തത്‌.


No comments