JHL

JHL

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു

 


ഭോപാല്‍: (www.truenewsmalayalam.com)

 മധ്യ​പ്രദേശില്‍ കോണ്‍ഗ്രസ്​ ബ്ലോക്ക്​ പ്രസിഡന്‍റ്​ അജ്ഞാതരുടെ വെടിയേറ്റ്​ മരിച്ചു. ഗുവാര ബ്ലോക്ക്​ പ്രസിഡന്‍റ്​ ഇന്ദ്ര പ്രതാപ്​ സിങ്​ പാര്‍മറിനാണ്​ണ്​ ഛതര്‍പൂരില്‍ വെച്ച്‌​ ​വെടിയേറ്റത്. 

വെടിയേറ്റ അ​ദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശി​പ്പിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്'- എസ്​.പി ലോകേന്ദ്ര സിങ്​ പറഞ്ഞു​.

കൃത്യം നടന്ന സ്​ഥലത്തുവെച്ച്‌​ പാര്‍മര്‍ രണ്ട്​ ബൈക്ക്​ യാത്രക്കാരോട്​ സംസാരിക്കവേ ചുവന്ന നിറത്തിലുള്ള ബൈക്കിലെത്തിയ രണ്ടുപേര്‍ പുറകില്‍ നിന്ന്​ വെടിയുതിര്‍ക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമായതായി കോണ്‍ഗ്രസ്​ നേതാവ്​ ദീപ്​തി പാണ്ഡേ പറഞ്ഞു.

കുറ്റക്കാരെ ഉടന്‍ അറസ്റ്റ്​ ചെയ്യണമെന്ന്​ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്​ നേതാവുമായ കമല്‍നാഥ്​ ആവശ്യപ്പെട്ടു.


No comments