ഇമാം ശാഫി ഇസ് ലാമിക് അക്കാദമി ജൽസക്ക് വെള്ളിയാഴ്ച്ച തുടക്കമാകും.
കുമ്പള : ഇമാം ശാഫി ഇസ് ലാമിക് അക്കാദമി ജൽസ വെള്ളി, ശനി ദിവസങ്ങളിലായി ബദ് രിയാനഗർ ഇമാം ശാഫി ഇസ് ലാമിക് അക്കാദമി കാംപസിൽ വെച്ച് നടക്കും. വെള്ളിയാഴ്ച്ച വൈകിട്ട് നാലിന് കെ. മുഹമ്മദ് അറബി കുമ്പള പാതക ഉയർത്തും. കെ.കെ. മാഹിൻ മുസ് ലിയാർ തൊട്ടി സിയാറത്തിന് നേതൃത്വം നൽകും. സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ് ലിയാർ ഖത്മുൽ ഖുർആന് നേതൃത്വം നൽകും.രാത്രി ഏഴിന് കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി മുഖ്യ പ്രഭാഷണം നടത്തും. അൻവർ അലി ഹുദവി, എ.എം ഉമർ അൽ ഖാസിമി സംസാരിക്കും.13 ശനി രാവിലെ പത്തിന് ഇൻത്തി സാൽമീറ്റ് കുടുംബസംഗമം സമസ്ത വൈസ് പ്രസിഡൻ്റ് യു.എം അബ്ദുൽ റഹിമാൻ മൗലവി ഉദ്ഘാനം ചെയ്യും.ഷൗക്കത്തലി വെള്ളമുണ്ട വിഷയാവതരണം നടത്തും. കെ.എസ്. സയ്യിദ് അലി തങ്ങൾ കുമ്പോൽ പ്രാർഥന നടത്തും. കെ.എൽ. അബ്ദുൽ ഖാദിർ അൽ ഖാസിമി, ഡോ: എം.എം ഇസുദ്ധീൻ കുമ്പള, എം പി മുഹമ്മദ് സഅദി, മൂസ നിസാമി നാട്ടക്കൽ സംസാരിക്കും. ഉച്ചയ്ക്ക് ബി.കെ. അബ്ദുൽ കാദിർ അൽ ഖാസിമി മൗലീദ് മജ്ലിസിന് നേതൃത്വം നൽകും.
Post a Comment