ജില്ല ലീഗ് ക്രിക്കറ്റ് ഡി ഡിവിഷൻ മത്സരങ്ങൾക്ക് തുടക്കം
കാസർകോട്: (www.truenewsmalayalam.com)
ജില്ല ക്രിക്കറ്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 2020-21 വർഷത്തെ ജില്ല ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് ഡി ഡിവിഷൻ മത്സരങ്ങൾക്ക് കാഞ്ഞങ്ങാട് മുക്കൂട് ഗ്രൗണ്ടിൽ തുടക്കമായി. ടൂർണമെൻറ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ടി.എം. ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.
ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ടി.എച്ച്. മുഹമ്മദ് നൗഫൽ, ട്രഷറർ കെ.ടി. നിയാസ്, ജോയൻറ് സെക്രട്ടറി അൻസാർ പള്ളം, സ്പോർട്സ് കൗൺസിൽ അംഗം മഹമൂദ് കുഞ്ഞിക്കാനം, കമ്മിറ്റി അംഗങ്ങളായ രഞ്ജിത് റെഡ് ഫ്ലവർ, അബ്ദുൽ ഖാദർ കല്ലട്ര, അബ്ബാസ് മാര, റിയാസ് മുക്കൂട്, സഹീദ് മുക്കൂട്, ആബിദ് മുക്കൂട്, സാജിദ്,ഫവാസ് തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment