JHL

JHL

കുമ്പള- കാസർഗോഡ് റെയിൽവേ ട്രാക്ക് മാറ്റി സ്ഥാപിക്കുന്നു.


കുമ്പള : (www.truenewsmalayalam.com)

കാലപ്പഴക്കം ചെന്ന കുമ്പള -കാസറഗോഡ് റെയിൽവേ ട്രാക്ക് മാറ്റി സ്ഥാപിക്കൽ ജോലികൾ തകൃതിയിൽ. രാത്രിയും, പകലുമായിട്ടാണ് ജോലികൾ പുരോഗമിക്കുന്നത്. ജെ സിബി ഉപയോഗപെടുത്തിക്കൊണ്ടാണ് ട്രാക്ക് മാറ്റിസ്ഥാപിക്കുന്നത്.ഇതിനായി രാത്രി ലൈറ്റ് സംവി  ധാനവും ഒരുക്കിയിട്ടുണ്ട്. ജെസിബി ഉപയോഗപ്പെടുത്തുന്നത് മൂലം ജോലി എളുപ്പമാകുന്നുവെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. 


കോവിഡ് നിയന്ത്രണങ്ങൾ മൂലം നിർത്തലാക്കിയ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കാത്തതിനാൽ ട്രാക്ക് മാറ്റിവെക്കുന്നത്  മൂലം ട്രെയിൻ ഗതാഗതത്തെയും ബാധിക്കുന്നുമില്ല.ഓടുന്ന ട്രെയിനുകൾക്ക് സുരക്ഷയുടെ ഭാഗമായി വേഗത നിയന്ത്രണവുമുണ്ട്. 

കാലപ്പഴക്കം ചെന്ന ട്രാക്കുകൾ മാറ്റി സ്ഥാപിക്കുന്നതിനായി പരിശോധന നടത്തിയ ഭാഗങ്ങളിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേയുടെ ഈ നടപടി.


No comments