JHL

JHL

മംഗ്ലൂരു വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട : കാസറഗോഡ് സ്വദേശിനി പിടിയിൽ

 




മംഗളൂരു: (www.truenewsmalayalam.com)  1.10 കോടി രൂപയുടെ സ്വര്‍ണവും വിദേശ നിര്‍മിത സിഗരറ്റുകളുമായി കാസര്‍കോട് സ്വദേശിയായ യുവതി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. സമീറ മുഹമ്മദ് അലിയാണ് കസ്റ്റംസിന്റെ പിടിയിലായത്.

വ്യാഴാഴ്ച്ച രാവിലെ ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്‍ഡ്യ വിമാനത്തിലെ യാത്രക്കാരിയായിരുന്നു. സാനിറ്ററി പാഡുകളിലും സോക്‌സുകളിലുമായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 1.10 കോടി രൂപ വിലമതിക്കുന്ന 2.41 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. വിദേശ നിര്‍മിത സിഗററ്റുകളും പിടികൂടിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

ഐആര്‍എസ് ഡെപ്യൂടി കമീഷണര്‍ ഡോ. കപില്‍ ഗേഡ്, പ്രീതി സുമ, രാകേഷ് കുമാര്‍, ക്ഷിതി നായക് എന്നിവരടങ്ങിയ സംഘമാണ് യാത്രക്കാരിയെ പിടികൂടിയത്.


No comments